---
title: "കേരളത്തിലെ ഏറ്റവും മികച്ച യംഗ് പബ്ലിക് സ്പീക്കറെ തിരഞ്ഞെടുക്കാൻ ജേസിഐ ; ജൂലൈ 14,15 തീയതികളിൽ 5 കേന്ദ്രങ്ങളിൽ മത്സരം"
english_title: "JCI to select the best young public speaker in Kerala;Competition at 5 centers on 14th and 15th July"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/219069/jci-to-select-the-best-young-public-speaker-in-keralacompetition-at-5-centers-on-14th-and-15th-july"
published_at: "2024-07-11T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f826799e73_Untitled-6_copy.jpg"
keywords: []
---

# കേരളത്തിലെ ഏറ്റവും മികച്ച യംഗ് പബ്ലിക് സ്പീക്കറെ തിരഞ്ഞെടുക്കാൻ ജേസിഐ ; ജൂലൈ 14,15 തീയതികളിൽ 5 കേന്ദ്രങ്ങളിൽ മത്സരം

> **Lead Summary:** **തലശ്ശേരി: ** യുവതി യുവാക്കളുടെ വ്യക്തിത്വ വികസനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ ജൂനിയർ ചേമ്പർ ഇൻറർനാഷൽന്റെ മലയാളിയായ ആദ്യത്തെ ദേശീയ പ്രസിഡണ്ടും

## Article Content

**തലശ്ശേരി: ** യുവതി യുവാക്കളുടെ വ്യക്തിത്വ വികസനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ ജൂനിയർ ചേമ്പർ ഇൻറർനാഷൽന്റെ മലയാളിയായ ആദ്യത്തെ ദേശീയ പ്രസിഡണ്ടും

തലശ്ശേരിയിലെ പ്രമുഖ വ്യവസായിയുമായിരുന്ന എസ് രാജേന്ദ്രനാഥ് പൈയുടെ സ്മരണാർത്ഥം കേരളത്തിലെ ജെ സി ഐ പ്രവർത്തകർ രൂപീകരിച്ച എസ് ആർ പൈ ഫൗണ്ടേഷൻ ധാരാളം വ്യക്തിത്വ വികസന പരിപാടികളും, ജീവകാരുണ്യ പ്രവർത്തനങ്ങളും സംഘടിപ്പിക്കാറുണ്ട്.

> അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഈ വർഷം കേരളത്തിലെ ഏറ്റവും മികച്ച യങ് പബ്ലിക് സ്പീക്കറെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി 5 വ്യത്യസ്ത കേന്ദ്രങ്ങളിൽ വച്ച് ജൂലൈ 14 , 15 തീയതികളിൽ "ഔട്ട്സ്റ്റാൻഡിങ് യങ് സ്പീക്കർ മത്സരം" സംഘടിപ്പിക്കുന്നു.

വളർന്നുവരുന്ന യുവ പ്രാസംഗികർക്ക് പ്രോത്സാഹനം നൽകുക എന്നതിൻറെ ഭാഗമായി എസ് ആർ പൈ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഈ മത്സരത്തിൽ ഫൈനൽ റൗണ്ടിൽ വിജയിക്കുന്നവർക്ക് 25000 ,10000 ,5000 തുടങ്ങിയ ക്യാഷ് പ്രൈസുകൾ നൽകുന്നു.

തലശ്ശേരിയിൽ ജൂലൈ 15 നു വൈകീട്ട് 5 മണിക്ക് ലയൺസ് ഹാളിൽ വെച് നടക്കുന്ന മത്സരത്തിൽ രജിസ്റ്റർ ചെയ്യുന്നതിനായി 9947111100, 9946234900 , എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/219069/jci-to-select-the-best-young-public-speaker-in-keralacompetition-at-5-centers-on-14th-and-15th-july)