തലശേരിയിലേത് കാൽക്കാശിന് കൊള്ളാത്ത നഗരസഭയെന്ന് ബിജെപി ; കൗൺസിലർമാർ ഏകദിന സത്യാഗ്രഹ സമരം നടത്തി.

തലശേരിയിലേത് കാൽക്കാശിന് കൊള്ളാത്ത നഗരസഭയെന്ന് ബിജെപി ; കൗൺസിലർമാർ ഏകദിന സത്യാഗ്രഹ സമരം നടത്തി.
Jul 22, 2024 08:08 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)  തലശ്ശേരി നഗരസഭയിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ വിവിധ ആവശ്യങ്ങൾ മുൻനിർത്തിക്കൊണ്ട് തലശ്ശേരി നഗരസഭ ഓഫീസിന് മുന്നിൽ ബിജെപി കൗൺസിലർമാരും ബിജെപി പ്രവർത്തകരും നടക്കുന്ന സത്യാഗ്രഹ സമരം ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

കാൽ കാശിന്കൊള്ളാത്ത നഗരസഭയാണ് തലശ്ശേരി നഗരസഭയെന്നും അഴിമതിയുടെയും സ്വജനപക്ഷവാദത്തിന്റെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായി തലശ്ശേരി നഗരസഭ മാറിയെന്ന് അദ്ദേഹം ഉദ്ഘാടന ഭാഷണത്തിൽ പറഞ്ഞു.

തലശ്ശേരി താലൂക്ക് ആശുപത്രിയിൽ വരുന്ന രോഗികളിൽ നിന്നും ഒ പി ചാർജ് ഈടാക്കുവാനുള്ള തീരുമാനം പിൻവലിക്കുക, വെള്ളക്കെട്ടിന് പരിഹാരം കാണുക, മാലിന്യ സംസ്കരണ പ്ലാന്റുകൾ സ്ഥാപിക്കുക, അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കുക,ജൽ ജീവൻ മിഷൻ എല്ലാ വാർഡിലും നടപ്പിലാക്കുക, ഓവുചാലിൽ ആളുകൾ വീണു മരിക്കുന്ന സാഹചര്യത്തിൽ ഓവുചാരികൾക്ക് സ്ലാവ് ഇടുവാൻ നടപടി സ്വീകരിക്കുക,

പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ യുദ്ധകാല അടിസ്ഥാനത്തിൽ പുനർനിർമ്മിക്കുക, വാട്ടർ അതോറിറ്റിയുടെയും കെഎസ്ഇബിയുടെയും ശോചനീയാവസ്ഥ പരിഹരിക്കുക,തെരുവ് വിളക്കുകൾ നന്നാക്കുക,വിവിധ ആവശ്യങ്ങൾക്കായി നഗരസഭ ഓഫീസിൽ എത്തുന്ന ജനങ്ങൾ അനുഭവിക്കുന്ന ദുരിതതിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നഗരസഭ ഓഫീസിന് മുന്നിൽ കൗൺസിലർമാർ സമരം നടത്തിയത്.

150 വർഷത്തെ ചരിത്ര പ്രാധാന്യമുള്ള തലശ്ശേരി നഗരസഭയുടെ വികസനത്തിന് നിരവധി സാധ്യതകൾ ഉണ്ടായിരുന്നിട്ടും ഇന്ന് കേരളത്തിലെ ഏറ്റവും ശോചനീയാവസ്ഥയിലുള നഗരസഭയായി തലശ്ശേരി മാറാനുള്ള കാരണം സിപിഎം നിയന്ത്രിക്കുന്ന ഭരണസമിതിയുടെ കഴിവില്ലായ്മ കൊണ്ടാണെന്ന് കൗൺസിൽ പാർട്ടി ലീഡർ കെ ലിജേഷ് പറഞ്ഞു.

കൗൺസിൽ യോഗങ്ങളിൽ ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാനോ ജനങ്ങളുടെ നീറുന്ന വിഷയങ്ങളിൽ ഇടപെടാനോ ഭരണസമിതി തയ്യാറാവാത്തതിനാലാണ് ബിജെപി കൗൺസിലർമാർക്ക് ത്യാഗ സമരവുമായി തെരുവിൽ ഇറങ്ങേണ്ടിവന്നത്. സത്യാഗ്രഹ സമരത്തിൽ ഉന്നയിച്ച വിഷയങ്ങൾക്ക് പരിഹാരം കാണാൻ ഭരണസമിതി തയ്യാറായില്ലയെങ്കിൽ ബിജെപിയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധ സമരങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന കൗൺസിൽ അംഗം എംപി സുമേഷ് അദ്ധ്യക്ഷത യോഗത്തിൽ ബിജെപി തലശ്ശേരി മണ്ഡലം അധ്യക്ഷനും നഗരസഭ കൗൺസിലറുമായ കെ ലിജേഷ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ സംസ്ഥാന സമിതി അംഗങ്ങളായ അഡ്വ. വി രത്‌നകാരൻ, സത്യപ്രകാശ്ൻ മാസ്റ്റർ, മാഹി മേഖല പ്രസിഡണ്ട് ദിനേശൻ, അനിൽകുമാർ, അനീഷ് കൊളവട്ടത്ത്, അജേഷ് കെ,മിലി ചന്ദ്ര, കെ ബിന്ദു, ആശാ ഇ, പ്രീത പ്രദീപ്, മജ്മ വി, ജ്യോതിഷ് കുമാർ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനത്തിൽ ദേശീയ കൗൺസിൽ അംഗം സി രഘുനാഥ് പങ്കെടുത്ത് സംസാരിച്ചു.

BJP says that Thalassery is not worth the money;Councilors staged a one-day satyagraha strike.

Next TV

Related Stories
തലശേരിയിലെ 'ഫ്ലാഷ്ബാക്ക്' പത്താം വാർഷിക നിറവിൽ ; കായിക, സാമൂഹ്യ, സാംസ്കാരിക, ആരോഗ്യ മേഖലകളിൽ പരിപാടികൾ

Nov 28, 2024 09:42 PM

തലശേരിയിലെ 'ഫ്ലാഷ്ബാക്ക്' പത്താം വാർഷിക നിറവിൽ ; കായിക, സാമൂഹ്യ, സാംസ്കാരിക, ആരോഗ്യ മേഖലകളിൽ പരിപാടികൾ

കായിക താരങ്ങളെയും, കായികപ്രേമികളെയും, സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെയും ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുന്ന കൂട്ടായ്മയായ...

Read More >>
എഡിഎം നവീൻ ബാബുവിന്‍റെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി

Nov 28, 2024 01:32 PM

എഡിഎം നവീൻ ബാബുവിന്‍റെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി...

Read More >>
ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Nov 28, 2024 11:21 AM

ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

Nov 28, 2024 10:59 AM

കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍...

Read More >>
Top Stories










GCC News