തലശേരി:(www.thalasserynews.in) കായിക താരങ്ങളെയും, കായികപ്രേമികളെയും, സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെയും ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുന്ന കൂട്ടായ്മയായ ഫ്ലാഷ് ബാക്ക് സംഘടന പത്താം വാർഷിക നിറവിൽ.
വാർഷികാഘോഷ ഭാഗമായി ഡിസമ്പർ 20 മുതൽ ജനവരി 4 വരെ കായിക, സാമൂഹ്യ, സാംസ്കാരിക, ആരോഗ്യ മേഖലകളിലായി ജനോപകരപ്രദമായ വ്യത്യസ്ഥ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചതായി സംഘടനാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഡിസമ്പർ 21, 22, 23 തീയ്യതികളിലായി ഇന്റർ അക്കാദമി ഫുട്ബാൾ ടൂർണ്ണമെന്റ്, 24 ന് സോഫ്റ്റ് ബോൾ ഡെ - നൈറ്റ് ക്രിക്കറ്റ് ടൂർണ്ണമെന്റ്, 29 ന് ബ്രണ്ണൻഹൈസ്കൂളിൽ സൌജന്യ മെഡിക്കൽ ക്യാമ്പ് നടത്തും ക്യാമ്പിൽ ഹൃദ്രോഗ സ്ക്രീനിംഗ്,ജീവിത ശൈലീ രോഗങ്ങൾ, ജനറൽ മെഡിസിൻ വിഭാഗത്തിലെ ആസ്റ്റർ മിംസിലെ വിദഗ്ദ ഡോക്ടർമാർ രോഗികളെ പരിശോധിക്കും.
മരുന്നുകളും ആവശ്യമെങ്കിൽ ആസ്റ്റർ മിംസിൽ ഇളവുകളോടെ തുടർ ചികിത്സാ സൗകര്യവും നൽകും. പുത്തലത്ത് കണ്ണാശുപത്രിയുടെ സഹകരണത്തോടെ തിമിര പരിശോധനയും സൌജന്യ ശസ്ത്രക്രിയാസൌകര്യവും ഏർപ്പെടുത്തും. ജനവരി 1 ന് തലശേരിയിൽ പൈതൃക സ്മാരകങ്ങളെ സ്പർശിച്ച് കടന്നുപോവുന്ന നൈറ്റ് ഹെറിറ്റേജ് വാക്ക് സംഘടിപ്പിക്കുന്നുണ്ട് - പരിപാടികളുടെ പരിസമാപ്തിയായി ജനവരി 4 ന് ചോട്ടാ റാഫി എന്ന പേരിൽ അറിയപ്പെടുന്ന ഡോ. സൌരവ് കിഷൻ നയിക്കുന്ന റഫി,ദ. നൊസ്റ്റാൾജിയ എന്ന സംഗിത പരിപാടി ടൌൺ ബാങ്ക് ഓഡിറ്റോറിയത്തിൽ നടത്തും.
എം.പി. നിസാമുദ്ദിൻ, ഒ.വി.റഫീഖ്, സി.ടി.കെ. അഫ്സൽ, പി.എ. രത്ന വേൽ, പി.കെ.സുരേഷ്, നാസർ ലേ മിർ, കെ.ആർ.രാകേഷ്, ടി.പി. ഷാജി എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
'Flashback' in Thalassery marks 10th anniversary; programs in sports, social, cultural and health sectors