ബി.ജെ.പിയും, യു.ഡി.എഫും മതനിരപേക്ഷതയെ അപകടപ്പെടുത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ ; സി.പി.എം. തലശ്ശേരി ഏരിയ സമ്മേളനത്തിന് പ്രൗഡോജ്വല തുടക്കം

ബി.ജെ.പിയും, യു.ഡി.എഫും മതനിരപേക്ഷതയെ അപകടപ്പെടുത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി  എം.വി.ഗോവിന്ദൻ മാസ്റ്റർ ; സി.പി.എം. തലശ്ശേരി ഏരിയ സമ്മേളനത്തിന് പ്രൗഡോജ്വല തുടക്കം
Nov 28, 2024 10:30 PM | By Rajina Sandeep

തലശ്ശേരി:(www.thalasserynews.in)മതനിരപേക്ഷതയെ അപകടപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് ബി.ജെ.പിയും യു.ഡി.എഫും ചേർന്ന് നടത്തുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. സി.പി.എം. തലശ്ശേരി ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി മഞ്ചക്കലിൽ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

കോൺഗ്രസിൻ്റെ മൃദു ഹിന്ദുത്വസമീപനം കാരണമാണ് തൃശൂരിൽ ബി.ജെ.പി വിജയം നേടി അക്കൗണ്ട് തുറന്നത്. ന്യൂനപക്ഷ വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കി വർഗ്ഗീയ വാദികളുടെ വോട്ട് നേടിയാണ്

പാലക്കാട്ടെ യു.ഡി.എഫ് വിജയം.വലത് പക്ഷ ശക്തികളും വലത് മാധ്യമങ്ങളും ചേർന്ന് അതിശക്തമായ കടന്നാക്രമണമാണ് സി.പി.എമ്മിന് നേർക്ക് നടത്തുന്നത്. ഇത് പ്രതിരോധിക്കാൻ പാർട്ടി പ്രവർത്തകർക്ക് സാധിക്കണം. 24-ാം പാർട്ടി കോൺഗ്രസിലേക്ക് പോകുമ്പോൾ ആധുനിക വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലേക്ക് നാടിനെ നയിക്കാൻ നമ്മൾ സജ്ജമാവണമെന്നും പാർട്ടി സെക്രട്ടറി വിശദീകരിച്ചു.

ടി.പി. ശ്രീധരൻ പതാക ഉയർത്തി. സി.പി.എം.സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

കാരായി ചന്ദ്രശേഖരൻ, വി സതി, മുഹമ്മദ് അഫ്സൽ, ശരത്ത് രവീന്ദ്രൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏറിയ സെക്രട്ടറി സി.കെ. രമേശൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

രക്തസാക്ഷി പ്രമേയം എ.കെ. രമ്യയും ,അനുശോചന പ്രമേയം എ. രമേശ് ബാബുവും അവതരിപ്പിച്ചു.

പൊതു ചർച്ച തുടങ്ങി.

CPM State Secretary M.V. Govindan Master says BJP and UDF are endangering secularism; CPM Thalassery area conference gets off to a proud start

Next TV

Related Stories
കൊട്ടിയൂരിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച് അപകടം

Dec 3, 2024 01:13 PM

കൊട്ടിയൂരിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച് അപകടം

കൊട്ടിയൂരിൽ ബസ് നിയന്ത്രണം വിട്ട് വൈദ്യുത തൂണിൽ ഇടിച്ച്...

Read More >>
വടക്കൻ കേരളത്തിൽ അതിശക്ത മഴ തുടരും ; കണ്ണുരും കാസർകോടും ഓറഞ്ച് അലർട്ട്

Dec 3, 2024 11:59 AM

വടക്കൻ കേരളത്തിൽ അതിശക്ത മഴ തുടരും ; കണ്ണുരും കാസർകോടും ഓറഞ്ച് അലർട്ട്

വടക്കൻ കേരളത്തിൽ അതിശക്ത മഴ തുടരും ; കണ്ണുരും കാസർകോടും ഓറഞ്ച്...

Read More >>
നവീന്‍ ബാബുവിന്റെ മരണം: കുടുംബം നല്‍കിയ ഹരജിയില്‍ വിധി ഇന്ന്

Dec 3, 2024 11:23 AM

നവീന്‍ ബാബുവിന്റെ മരണം: കുടുംബം നല്‍കിയ ഹരജിയില്‍ വിധി ഇന്ന്

നവീന്‍ ബാബുവിന്റെ മരണം: കുടുംബം നല്‍കിയ ഹരജിയില്‍ വിധി...

Read More >>
യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മദ്യലഹരിയിൽ ബൈക്ക് ഓടിച്ച സുഹൃത്ത് അറസ്റ്റിൽ

Dec 3, 2024 09:52 AM

യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മദ്യലഹരിയിൽ ബൈക്ക് ഓടിച്ച സുഹൃത്ത് അറസ്റ്റിൽ

യുവതിയെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മദ്യലഹരിയിൽ ബൈക്ക് ഓടിച്ച സുഹൃത്ത്...

Read More >>
ഡിസംബർ 31 മുതൽ ജനുവരി 3 വരെ കണ്ണൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35-ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം തലശേരിയിൽ നടന്നു.

Dec 2, 2024 03:16 PM

ഡിസംബർ 31 മുതൽ ജനുവരി 3 വരെ കണ്ണൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35-ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം തലശേരിയിൽ നടന്നു.

ഡിസംബർ 31 മുതൽ ജനുവരി 3 വരെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 35-ാമത് ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം തലശേരിയിൽ...

Read More >>
Top Stories

News Roundup