തലശ്ശേരി :(www.thalasserynews.in) പരീക്ഷാഭവൻ വികസിപ്പിച്ചെടുത്ത പോർട്ടലിൽ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തിയ 45,362 കുട്ടികൾക്ക് 10.46 കോടി രൂപ വിതരണം ചെയ്യാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു.
കണ്ണൂർ ജില്ലയിൽ 1.38 കോടി രൂപയും കാസർകോട് ജില്ലയിൽ 58.8 ലക്ഷം രൂപയുമാണ് വിതരണം ചെയ്യുക. കഴിഞ്ഞ നാലു വർഷത്തോളമായി പല ജില്ലകളിലെ വിദ്യാർത്ഥികൾക്കും LSS, USS സ്ക്കോളർഷിപ്പ് തുക കുടിശികയായിരുന്നു.
ചില വിദ്യാർത്ഥികൾ സംസ്ഥാന ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയും നവകേരള സദസിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയും സ്കോളർഷിപ്പ് തുക നേടിയെടുത്തിരുന്നു. പോർട്ടലിൽ കൃത്യമായി വിവരങ്ങൾ രേഖപ്പെടുത്തി വരാത്ത വിദ്യാർഥികളുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഇനിയും സമയം അനുവദിക്കും.
അനുവദിച്ച സമയത്ത് വിവരങ്ങൾ പോർട്ടലിൽ സ്കൂൾ അധികൃതർ രേഖപ്പെടുത്തി സമർപ്പിക്കുന്ന മുറയ്ക്ക് ബാക്കി തുകയും വിതരണം ചെയ്യുമെന്ന് സർക്കാർ അറിയിച്ചു.
Complaint in Navakerala Sadas;Govt sanctioned Rs 27.61 crore towards LSS – USS scholarship arrears.