---
title: "ഏറ്റവും കൂടുതല്‍ കാലം തുടർച്ചയായി മന്ത്രിപദം: എ.കെ. ശശീന്ദ്രന് റെക്കോർഡ്"
english_title: "Longest Continuous Ministership:.Record for A.KSaseendran"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/222456/longest-continuous-ministershiprecord-for-aksaseendran"
published_at: "2024-07-24T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a08db35fdba_66a07f0c95376_gg.jpg"
keywords: []
---

# ഏറ്റവും കൂടുതല്‍ കാലം തുടർച്ചയായി മന്ത്രിപദം: എ.കെ. ശശീന്ദ്രന് റെക്കോർഡ്

> **Lead Summary:** **** കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിലിരുന്നതിന്റെ റെക്കോർഡ് എ.കെ.ശശീന്ദ്രന് സ്വന്തം.

## Article Content

**** കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിലിരുന്നതിന്റെ റെക്കോർഡ് എ.കെ.ശശീന്ദ്രന് സ്വന്തം.

മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. പിണറായി വിജയന്റെ രണ്ടു മന്ത്രിസഭകളിലായി ശശീന്ദ്രൻ തുടർച്ചയായി 2365 ദിവസമായി മന്ത്രിയാണ്.

പാർട്ടിയും ഇടതുമുന്നണിയുമാണ് മന്ത്രി പദത്തിൽ നീണ്ട നാൾ തുടരാൻ അവസരം ഒരുക്കിയതെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു. രണ്ടാം അച്യുതമേനോൻ മന്ത്രിസഭയിലെ ബേബി ജോൺ, കെ.അവുക്കാദർകുട്ടി നഹ, എൻ.കെ.ബാലകൃഷ്ണൻ (മൂവരും 1970 ഒക്ടോബർ 4 – 1977 മാർച്ച് 25; 2364 ദിവസം) എന്നിവർക്കൊപ്പമായി ഇന്നു (2024 ജൂലൈ 23) ശശീന്ദ്രൻ.

2018 ഫെബ്രുവരി 1 മുതൽ ശശീന്ദ്രൻ തുടർച്ചയായി മന്ത്രിയാണ്. ഇടവേളയില്ലാതെ ഇടയ്ക്ക് ഒരു സത്യപ്രതിജ്ഞ (2021 മേയ് 20) ഉണ്ടായെന്നു മാത്രം.

നേരത്തേ ഒന്നാം പിണറായി മന്ത്രിസഭയിൽ ശശീന്ദ്രൻ 306 ദിവസം (2016 മേയ് 25 – 2017 മാർച്ച് 27) മന്ത്രിയായിരുന്നു. ഒരു മന്ത്രിസഭയിൽനിന്നു രാജിവച്ച് അതേ മന്ത്രിസഭയിൽത്തന്നെ തിരിച്ചെത്തിയ 7 പേരിൽ ഒരാളാണ് ശശീന്ദ്രൻ.

മുഖ്യമന്ത്രിയെ ഉൾപ്പെടുത്തിയാൽ ഇക്കാര്യത്തിൽ ശശീന്ദ്രന് രണ്ടാം സ്ഥാനമാണ്. തുടർച്ചയായി പദവിയിലിക്കുന്നവരിൽ മുഖ്യമന്ത്രി പിണറായി വിജയൻ (2016 മേയ് 25 മുതൽ ഇന്നുവരെ 2981 ദിവസം) ആണ് ഒന്നാമൻ. മുഖ്യമന്ത്രി സി. അച്യുതമേനോൻ (1970 ഒക്ടോബർ 4 – 1977 മാർച്ച് 25; 2364 ദിവസം) ശശീന്ദ്രനോടൊപ്പം രണ്ടാമൻ

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/222456/longest-continuous-ministershiprecord-for-aksaseendran)