വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 2,960 രൂപ

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില; മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 2,960 രൂപ
Jul 25, 2024 10:24 AM | By Rajina Sandeep

(www.thalasserynews.in) കേന്ദ്ര ബജറ്റിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില വീണ്ടും കുത്തനെ കുറഞ്ഞു. പവൻ വില 760 രൂപയിലേക്കാണ് താഴ്ന്നത്. 51,200 രൂപയാണ് ഒരു പവന്‍റെ ഇന്നത്തെ വില.

ഗ്രാമിന് 95 രൂപ കുറഞ്ഞ് 6,400 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കേന്ദ്ര ബജറ്റ് അവതരണം നടന്ന 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്.

കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 2,960 രൂപയുടെ കുറവ് വിപണിയിൽ രേഖപ്പെടുത്തി. ബജറ്റ് അവതരണ ദിവസമായ ജൂലൈ 23ന് രാവിലെ 53,960 രൂപയായിരുന്നു പവൻ വില. ഇത് ഉച്ചക്ക് ശേഷം 2,200 രൂപ കുറഞ്ഞ് 51,960 രൂപയിലെത്തി. തുടർന്ന് 24ന് വില മാറ്റമില്ലാതെ 51,960ൽ തുടർന്നു.

ഇന്ന് 760 രൂപ താഴ്ന്ന് 51,200ൽ എത്തി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ വിലയായ 55,000 രൂപ ജൂലൈ 17ന് രേഖപ്പെടുത്തിയിരുന്നു.

ബജറ്റിൽ സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.

Gold prices fall sharply again;A minimum of Rs 2,960 over three days

Next TV

Related Stories
തലശേരിയിലെ 'ഫ്ലാഷ്ബാക്ക്' പത്താം വാർഷിക നിറവിൽ ; കായിക, സാമൂഹ്യ, സാംസ്കാരിക, ആരോഗ്യ മേഖലകളിൽ പരിപാടികൾ

Nov 28, 2024 09:42 PM

തലശേരിയിലെ 'ഫ്ലാഷ്ബാക്ക്' പത്താം വാർഷിക നിറവിൽ ; കായിക, സാമൂഹ്യ, സാംസ്കാരിക, ആരോഗ്യ മേഖലകളിൽ പരിപാടികൾ

കായിക താരങ്ങളെയും, കായികപ്രേമികളെയും, സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെയും ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുന്ന കൂട്ടായ്മയായ...

Read More >>
എഡിഎം നവീൻ ബാബുവിന്‍റെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി

Nov 28, 2024 01:32 PM

എഡിഎം നവീൻ ബാബുവിന്‍റെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി...

Read More >>
ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Nov 28, 2024 11:21 AM

ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

Nov 28, 2024 10:59 AM

കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍...

Read More >>
Top Stories

GCC News