---
title: "ക്രൂര മർദ്ധനം:  തലശ്ശേരിയിൽ റാഗിങ്ങ്; 15 വിദ്യാർത്ഥികൾക്കെതിരെ  പൊലീസ് കേസ്"
english_title: "Brutal assault:Raging in Thalassery;Police case against 15 students"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/222896/brutal-assaultraging-in-thalasserypolice-case-against-15-students"
published_at: "2024-07-26T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a32cb9192fb_Untitled-1_copy.jpg"
keywords: []
---

# ക്രൂര മർദ്ധനം:  തലശ്ശേരിയിൽ റാഗിങ്ങ്; 15 വിദ്യാർത്ഥികൾക്കെതിരെ  പൊലീസ് കേസ്

> **Lead Summary:** **തലശ്ശേരി : **ഷർട്ടിൻ്റെ ബട്ടൺ അഴിഞ്ഞു പോയതിൻ്റെ പേരിൽ തലശ്ശേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം.

## Article Content

**തലശ്ശേരി : **ഷർട്ടിൻ്റെ ബട്ടൺ അഴിഞ്ഞു പോയതിൻ്റെ പേരിൽ തലശ്ശേരിയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂര മർദനം.

പരിക്കേറ്റ 16 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 സീനിയർ വിദ്യാർത്ഥികൾക്കെതിരെ തലശ്ശേരി പൊലീസ് കേസ് എടുത്തു. ആറ് വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും സസ്പെൻറ് ചെയ്തു.

ഇക്കഴിഞ്ഞ 22 ന് രാവിലെ 11.30 ഓടെയാണ് തലശ്ശേരി നഗരമധ്യത്തിലെ സെൻ്റ് ജോസഫ്സ്കൂളിലെ കാൻ്റിന് സമീപത്തായിരുന്നു അക്രമം.

പ്ലസ് വൺ വിദ്യാർത്ഥിയെ ഷർട്ടിൻ്റെ ബട്ടൺസ് ഇട്ടില്ലെന്ന് പറഞ്ഞ് പ്ലസ്ടു വിദ്യാർത്ഥികൾക്രൂരമായി മർദ്ധിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/222896/brutal-assaultraging-in-thalasserypolice-case-against-15-students)