കേരളാ നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി ; ഗവർണർക്ക് സുപ്രീം കോടതി നോട്ടീസ്

കേരളാ നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി ;  ഗവർണർക്ക് സുപ്രീം കോടതി നോട്ടീസ്
Jul 26, 2024 02:02 PM | By Rajina Sandeep

(www.thalasserynews.in)  കേരളാ നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടിയിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുപ്രീം കോടതി നോട്ടീസ്.

ബില്ലുകൾ തടഞ്ഞുവച്ചതിനെതിരെ കേരളം നൽകിയ ഹർജിയിലാണ് നോട്ടീസ് നൽകിയത്. കേന്ദ്ര സർക്കാരിനും നോട്ടീസ് നൽകിയിട്ടുണ്ട്. രാഷ്ട്രപതി ബില്ലുകൾക്ക് അനുമതി നല്കാത്തതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്.

സമാനമായ ഹർജിയിൽ പശ്ചിമ ബം​ഗാൾ ​ഗവർണർക്കും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ നാല് ബില്ലുകൾ തടഞ്ഞുവെച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതിയിൽ കേരളം വാദിക്കുന്നത്. 

അനുമതി നിഷേധിച്ച ബില്ലുകളിൽ രാഷ്ട്രപതിയും ഗവർണറും രേഖപ്പെടുത്തിയതെന്തെന്നറിയാന്‍ ഫയലുകള്‍ വിളിച്ചുവരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രപതിയുടെ സെക്രട്ടറി, ഗവർണർ, കേന്ദ്രസർക്കാർ എന്നിവരാണ് എതിർകക്ഷികൾ. ചീഫ് സെക്രട്ടറിയും ടി.പി. രാമകൃഷണന്‍ എം.എല്‍.എയുമാണ് ഹരജിക്കാർ.

Bills passed by the Kerala Legislative Assembly are left to the President for action;Supreme Court Notice to Governor

Next TV

Related Stories
തലശേരിയിലെ 'ഫ്ലാഷ്ബാക്ക്' പത്താം വാർഷിക നിറവിൽ ; കായിക, സാമൂഹ്യ, സാംസ്കാരിക, ആരോഗ്യ മേഖലകളിൽ പരിപാടികൾ

Nov 28, 2024 09:42 PM

തലശേരിയിലെ 'ഫ്ലാഷ്ബാക്ക്' പത്താം വാർഷിക നിറവിൽ ; കായിക, സാമൂഹ്യ, സാംസ്കാരിക, ആരോഗ്യ മേഖലകളിൽ പരിപാടികൾ

കായിക താരങ്ങളെയും, കായികപ്രേമികളെയും, സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെയും ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുന്ന കൂട്ടായ്മയായ...

Read More >>
എഡിഎം നവീൻ ബാബുവിന്‍റെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി

Nov 28, 2024 01:32 PM

എഡിഎം നവീൻ ബാബുവിന്‍റെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി...

Read More >>
ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Nov 28, 2024 11:21 AM

ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

Nov 28, 2024 10:59 AM

കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍...

Read More >>
Top Stories

GCC News