ഷിരൂരിൽ രക്ഷാദൗത്യത്തിന് മുങ്ങൽ വിദഗ്ധരുടെ സംഘമെത്തി; പുഴയിലെ അടിയൊഴുക്ക് വെല്ലുവിളി

ഷിരൂരിൽ രക്ഷാദൗത്യത്തിന് മുങ്ങൽ വിദഗ്ധരുടെ സംഘമെത്തി; പുഴയിലെ അടിയൊഴുക്ക് വെല്ലുവിളി
Jul 27, 2024 10:58 AM | By Rajina Sandeep

(www.thalasserynews.in) ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുൻ ഉൾപ്പടെ മൂന്നുപേരെ കണ്ടെത്തുന്നതിനായി മുങ്ങൽ വിദഗ്ധരുടെ സംഘമെത്തി.

മൽപെയിലെ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ഷിരൂരിലെത്തിയത്. ആങ്കർ സ്ഥാപിച്ച് പുഴയിൽ മുങ്ങാനുള്ള സാധ്യതകളാണ് ഇവർ പരിശോധിക്കുന്നത്.

കഴിഞ്ഞ ദിവസം ഗംഗാവലി പുഴയിലെ കനത്ത അടിയൊഴുക്ക് കാരണം നാവികസേനയുടെ ഡൈവർമാർക്ക് പുഴയിൽ ഇറങ്ങാൻ സാധിച്ചിരുന്നില്ല. അതേസമയം, പ്രതികൂല കാലാവസ്ഥ തന്നെയാണ് അർജുനെ കണ്ടെത്തുന്നതിനുള്ള പ്രധാന വെല്ലുവിളി. ഷിരൂരിൽ ഇപ്പോഴും മഴ തുടരുകയാണ്.

ഷിരൂർ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. നദിയിൽ നാലോളം സ്ഥലങ്ങളിൽ നിന്നും ലോറിയുടേതെന്ന് സംശയിക്കുന്ന സിഗ്നൽ ലഭിച്ചിരുന്നുവെങ്കിലും പുഴയിലെ അടിയൊഴുക്ക് കാരണം നാവികസേനയുടെ ഡൈവർമാർക്ക് ഗംഗാവലിയിൽ ഇറങ്ങാൻ സാധിച്ചിരുന്നില്ല.

എന്നാൽ, രക്ഷാപ്രവർത്തനം നിർത്തില്ലെന്നും കൂടുതൽ ആധുനികമായ സംവിധാനങ്ങൾ ഉൽയോഗിച്ച് തെര​ച്ചിൽ വ്യാപിപ്പിക്കുമെന്നും കോഴിക്കോട് എം.പി എം.കെ രാഘവൻ അറിയിച്ചു.

മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​നു​ള്ള ഫ്ലോ​ട്ടി​ങ് പാ​ന്റൂ​ൺ (ച​ങ്ങാ​ട​ത്തി​ന് സ​മാ​ന​മാ​യ ഉ​പ​ക​ര​ണം) എ​ത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

അ​ത് എ​ത്തി​ച്ചാ​ലും കാ​ലാ​വ​സ്ഥ ക​ട​മ്പ​ക​ൾ മ​റി​ക​ട​ക്കേ​ണ്ട​തു​ണ്ട്. ഈ ​പു​ഴ​യി​ൽ​ത​ന്നെ നി​ര​വ​ധി​പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട് എ​ന്ന വാ​ദ​വും ഉയരുന്നുണ്ട്.

A team of divers arrived for a rescue mission in Shirur;The river's underflow challenge

Next TV

Related Stories
തലശേരിയിലെ 'ഫ്ലാഷ്ബാക്ക്' പത്താം വാർഷിക നിറവിൽ ; കായിക, സാമൂഹ്യ, സാംസ്കാരിക, ആരോഗ്യ മേഖലകളിൽ പരിപാടികൾ

Nov 28, 2024 09:42 PM

തലശേരിയിലെ 'ഫ്ലാഷ്ബാക്ക്' പത്താം വാർഷിക നിറവിൽ ; കായിക, സാമൂഹ്യ, സാംസ്കാരിക, ആരോഗ്യ മേഖലകളിൽ പരിപാടികൾ

കായിക താരങ്ങളെയും, കായികപ്രേമികളെയും, സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെയും ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുന്ന കൂട്ടായ്മയായ...

Read More >>
എഡിഎം നവീൻ ബാബുവിന്‍റെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി

Nov 28, 2024 01:32 PM

എഡിഎം നവീൻ ബാബുവിന്‍റെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി...

Read More >>
ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Nov 28, 2024 11:21 AM

ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

Nov 28, 2024 10:59 AM

കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍...

Read More >>
Top Stories

GCC News