---
title: "വടകരയിൽ  വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി"
english_title: "Prohibited tobacco products kept at home in Vadakara seized"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/223336/prohibited-tobacco-products-kept-at-home-in-vadakara-seized"
published_at: "2024-07-27T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a5126f22584_66a5035865adb_-tobacco.jpg"
keywords: []
---

# വടകരയിൽ  വീട്ടിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

> **Lead Summary:** ***വടകര: *** വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ പി രമേശന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്ക്വാഡ് നഗരസഭയ്ക്ക് സമീപത്തുള്ള ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 58 പാക്കറ്റോളം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. സാധനങ്ങൾ സൂക്ഷിച്ചിരുന്ന മണികണ്ഠൻ എന്നയാൾക്കെതിരെ നടപടി സ്വീകരിച്ചു.

## Article Content

***വടകര: *** വീട്ടിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. നഗരസഭ ക്ലീൻ സിറ്റി മാനേജർ കെ പി രമേശന്റെ നേതൃത്വത്തിലുള്ള ഹെൽത്ത് സ്ക്വാഡ് നഗരസഭയ്ക്ക് സമീപത്തുള്ള ഒരു വീട്ടിൽ സൂക്ഷിച്ചിരുന്ന 58 പാക്കറ്റോളം നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. സാധനങ്ങൾ സൂക്ഷിച്ചിരുന്ന മണികണ്ഠൻ എന്നയാൾക്കെതിരെ നടപടി സ്വീകരിച്ചു.

സ്കൂൾ വിദ്യാർത്ഥികൾക്ക് ഉൾപ്പടെ വീട്ടിൽ നിന്നും നിരോധിത പുകയില്പനങ്ങൾ വിൽപ്പന നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ നഗരസഭ എച്ച്ഐമാർ, ജെ എച്ച് ഐ എന്നിവർ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/223336/prohibited-tobacco-products-kept-at-home-in-vadakara-seized)