വടകര: (www.thalasserynews.in)കനത്ത മഴയിൽ വടകരയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. പുതിയ ബസ് സ്റ്റാന്റും പരിസരവും വെള്ളത്തിലായതിനെ തുടർന്ന് യാത്രക്കാരും ബുദ്ധിമുട്ടിലായി.
വെള്ളം കയറിയതിനാൽ സ്റ്റാൻ്റിലേക്ക് വരാൻ യാത്രക്കാർ പ്രയാസപ്പെടുകയാണ്. മാത്രമല്ല, സ്റ്റാന്റിന് സമീപത്തെ ഓടയിൽ നിന്ന് മാലിന്യം ഉയർന്നുവരുന്നതായും പരാതിയുണ്ട്. പാർക്ക് റോഡിൽ ഒരു വീട്ടിൽ വെള്ളം കയറിയതായി വിവരമുണ്ട്. ഇന്നലെ വൈകുന്നേരം തുടങ്ങിയ മഴ നിർത്താതെ പെയ്‌തുകൊണ്ടിരിക്കുയാണ്.
കുട്ടോത്ത് ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഇവിടങ്ങളിലെ റോഡുകൾ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ് മേപ്പയിൽ ഭാഗത്ത് കൊയിലോത്ത് വയലിൽ പ്രദേശത്തും വെള്ളം കയറിയിട്ടുണ്ട്.
ഇവിടുത്തെ താഴ്ന്ന് പ്രദേശങ്ങളിലെ വീടുകളുടെ ചുറ്റും വെള്ളമാണ്. വീട്ടുകാർക്ക് പുറത്തേക്ക് പോവാനും മറ്റും ബുദ്ധിമുട്ടാണ്. മഴക്കാലത്ത് എപ്പോഴും ഈ പ്രദേശത്ത് വെള്ളം കയറാറുണ്ട്. കനത്ത മഴ തുടർന്നാൽ പലരും ബന്ധുവീടുകളിലേക്ക് മാറി താമസിക്കാറാണ് പതിവ്.
All misery;Vadakara New Bus Stand flooded, many areas including Mapa under water