തലശേരി:(www .thalasserynews.in) മുബാറക് ഹയർ സെക്കണ്ടറി ബാച്ച് ഇരുപത്തി അഞ്ചു വർഷം പൂർത്തിയാകുന്ന വേളയിൽ സ്കൂളിലെ ആദ്യ പ്ലസ് ടു ബാച്ചിന്റെ പൂർവ വിദ്യാർത്ഥി - അധ്യാപക സംഗമം സംഘടിപ്പിച്ചു.
"തിരികെ" എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂളിലെ ആദ്യ പ്ലസ് ടു ബാച്ച് പ്രിൻസിപ്പൽ അഫ്സൽ, നിലവിലെ പ്ലസ് ടു പ്രിൻസിപ്പൽ സാജിദ്, അലുംനി പ്രതിനിധികളായ നൂർജഹാൻ, ഷംസീർ ഇബ്‌റാഹീം, ഇദ്രീസ്, റഫ്‌നാസ്, ഷൈജൽ തുടങ്ങിയവർ സംസാരിച്ചു.
ടീച്ചിങ് - ലേണിംഗ് പ്രക്രിയ കൂടുതൽ അനായാസകരവും ഫലപ്രദവും ആകാനുതകുന്ന രീതിയിൽ മുഴുവൻ പ്ലസ് വൺ - പ്ലസ് ടു ക്ലാസ്റൂമുകളിലും മികച്ച ഗുണമേന്മയുള്ള വയർലെസ് സ്പീക്കറും മൈക്രോഫോണും ആദ്യ ബാച്ചിന്റെ ഉപഹാരമായി സമ്മാനിച്ചു.
പരിപാടിക്ക് പൂർവ വിദ്യാർഥികളായ ഫംനാസ്, ഇസ്ഹാഖ്, ഷർജിൽ, ഫെമിന, ഷെജിൽ, ഷെറിൻ, ബേനസീർ, അസ്മിന, അനീസ്, നൂറുദ്ദീൻ, റുഹാല, നൗഫീദ്, സുനൈന തുടങ്ങിയവർ നേതൃത്വം നൽകി.
After a quarter of a century, the first Plus Two batch has 'returned' to Thalassery Mubarak Higher Secondary School...!