വയനാട് വഴിയുള്ള മൈസൂർ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ; ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യാം

വയനാട് വഴിയുള്ള മൈസൂർ യാത്ര ഒഴിവാക്കണമെന്ന് അധികൃതർ; ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യാം
Jul 31, 2024 12:14 PM | By Rajina Sandeep

കണ്ണൂർ: (www.thalasserynews.in) മൈസൂരിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് കണ്ണൂർ ജില്ലാ ഭരണകൂടം അറിയിച്ചു .

വയനാട് വഴി പോകുന്നതിന് പകരം ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നാണ് നിർദേശം. വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ താമരശ്ശേരി ചുരം വഴി അത്യാവശ്യ വാഹനങ്ങൾക്ക് ഒഴികെ മറ്റുള്ള വാഹനങ്ങൾക്ക് കഴിഞ്ഞ ദിവസം മുതൽ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.

ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും ചുരത്തിലൂടെ സഞ്ചാര പാതയൊരുക്കാനാണ് ​ഗതാ​ഗത നിയന്ത്രണമേർപ്പെടുത്തിയത്. അതേസമയം താമരശേരി ചുരം പാതയിൽ രണ്ടാം വളവിന് താഴെ പത്ത് മീറ്ററിലധികം നീളത്തിൽ കഴിഞ്ഞ ദിവസം രാത്രി വിള്ളൽ പ്രത്യക്ഷപ്പെട്ടിരുന്നു.

തുടർന്ന് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. രണ്ടാം വളവ് എത്തുന്നതിന് മുമ്പുള്ള വളവിൽ റോഡിന്റെ ഇടത് വശത്തോട് ചേർന്നാണ് നീളത്തിൽ വിള്ളൽ കണ്ടെത്തിയത്.

തുടർന്ന് റോഡ് ഇടിയുന്ന സാഹചര്യം ഒഴിവാക്കാൻ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു. വലതു വശത്തുകൂടി ഒറ്റവരിയായാണ് വാഹനങ്ങൾ കടത്തിവിടുന്നത്. നിലവിൽ ചരക്കു ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ അടിവാരത്തും മറ്റ് സ്ഥലങ്ങളിലും പിടിച്ചിട്ടിരിക്കുകയാണ്.

Authorities to avoid travel to Mysore via Wayanad;You can travel via Iriti-Kootupuzha road

Next TV

Related Stories
തലശേരിയിലെ 'ഫ്ലാഷ്ബാക്ക്' പത്താം വാർഷിക നിറവിൽ ; കായിക, സാമൂഹ്യ, സാംസ്കാരിക, ആരോഗ്യ മേഖലകളിൽ പരിപാടികൾ

Nov 28, 2024 09:42 PM

തലശേരിയിലെ 'ഫ്ലാഷ്ബാക്ക്' പത്താം വാർഷിക നിറവിൽ ; കായിക, സാമൂഹ്യ, സാംസ്കാരിക, ആരോഗ്യ മേഖലകളിൽ പരിപാടികൾ

കായിക താരങ്ങളെയും, കായികപ്രേമികളെയും, സമൂഹത്തിന്റെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെയും ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുന്ന കൂട്ടായ്മയായ...

Read More >>
എഡിഎം നവീൻ ബാബുവിന്‍റെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി

Nov 28, 2024 01:32 PM

എഡിഎം നവീൻ ബാബുവിന്‍റെ മരണം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജി തീർപ്പാക്കി...

Read More >>
ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Nov 28, 2024 11:21 AM

ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

Nov 28, 2024 10:59 AM

കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു; ആരോ​ഗ്യനില തൃപ്തികരം

കോഴിക്കോട് നിന്ന് വിനോദയാത്രക്ക് എത്തി ഭക്ഷ്യവിഷബാധയേറ്റ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍...

Read More >>
ഷവര്‍മ്മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന വേണം: ഹൈക്കോടതി.

Nov 28, 2024 10:28 AM

ഷവര്‍മ്മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന വേണം: ഹൈക്കോടതി.

ഷവര്‍മ്മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന...

Read More >>
Top Stories

News Roundup

GCC News