(www.thalasserynews.in)സോഷ്യല്‍ മീഡിയ വഴി പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും 1,50,000 രൂപ പിഴയും വിധിച്ചു.
ചെറായി തൊണ്ടിത്തറയില്‍ കൃഷ്ണരാജിനാണ് (36) തൃശൂര്‍ അതിവേഗ പോക്‌സോ കോടതി നമ്പര്‍ രണ്ട് ജഡ്ജി ജയപ്രഭു ശിക്ഷ വിധിച്ചത് 2016 ഡിസംബറിലാണ് സംഭവം നടന്നത്.
വിവാഹം കഴിക്കാമെന്നു വിശ്വസിപ്പിച്ച് പെണ്‍കുട്ടിയെ വയനാട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടി അറിയാതെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി. ഈ ദൃശ്യം ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുമെന്നു പറഞ്ഞ് 2017 മേയില്‍ പല ദിവസങ്ങളിലായി ചെറായിയിലെ റിസോര്‍ട്ടിലും പ്രതി താമസിച്ചിരുന്ന വാടക വീട്ടിലും വച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. നെടുപുഴ പൊലീസാണ് കേസ് അന്വേഷിച്ചത്.
പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 22 സാക്ഷികളെ വിസ്തരിക്കുകയും അഞ്ച് മുതലുകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എന്‍ വിവേകാനന്ദന്‍, സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ എ സുനിത, അഡ്വ. ഋഷിചന്ദ് എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കാൻ ശ്രീജിത്ത്, സംഗീത് എന്നിവരും ഉണ്ടായിരുന്നു.
Torture by pretending to be in love, threatening to spread the scene;Accused gets 10 years rigorous imprisonment and fine of Rs