നാദാപുരം(www.thalasserynews.in) ഇടുങ്ങിയ റോഡ് കാരണം ഫയർഫോഴ്സിന് എത്താനായില്ല. ഇരിങ്ങണ്ണൂരിനടുത്ത് തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ച് 2500 ഓളം തേങ്ങ കത്തിനശിച്ചു.
തുണേരി പഞ്ചായത്ത് 15-ാം വാർഡിൽ ഇരിങ്ങണ്ണൂരിനു സമീപം കഞ്ഞിപ്പുര മുക്കിലാണ് സംഭവം. നൊട്ടയിൽ പോക്കറിൻ്റെ വീട്ടു വളപ്പിലെ തേങ്ങാക്കൂടയ്ക്കാണ് തീ പിടിച്ചത് . സേനയുടെ വാഹനം സംഭവസ്ഥലത്ത് എത്തിച്ചേരാൻ കഴിയാത്തവിധം ഇടുങ്ങിയ റോഡായിരുന്നു. സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് തീയണച്ചു.
ഏകദേശം 2500 ഓളം തേങ്ങ കത്തിനശിച്ചു. ഓടിട്ട മേൽക്കൂരയും കത്തിനശിച്ചു. 45000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടടുപ്പിച്ചാണ് സംഭവം.
സ്റ്റേഷൻ ഓഫീസർ വരുൺ .എസ്, അസി. സ്റ്റേഷൻ ഓഫീസർ. കെ സി . സുജേഷ് കുമാർ, സീനിയർ ഫയർ ഓഫീസർ ഐ. ഉണ്ണികൃഷ്ണൻ, മറ്റ് ഫയർ ഓഫീസർമാരായ എസ്ഡി. സുധീപ്, വി.കെ. ആദർശ്, ' മനോജ് കിഴക്കേക്കര, കെ. പി. സുകേഷ്, ഡി .അജേഷ് , കെ.പ. ഷാംജിത്ത് കുമാർ, കെ.എം ലിനീഷ് കുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Firefighters were unable to reach;Around 2500 coconuts burnt in coconut shed in Iringannur