Nov 27, 2024 01:42 PM

തലശ്ശേരി:(www.thalasserynews.in)  സി.പി.എം തലശ്ശേരി ഏരിയാസമ്മേളനം 27, 28, 29 തീയതികളിലായി മാഹിയിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊതുസമ്മേളന നഗരിയായ മുണ്ടോക്ക് കോടിയേരി ബാലകൃഷ്ണൻ നഗറിൽ ഇന്ന് വൈകിട്ട് ആറിന് പതാക ഉയരും.

സമ്മേളന നഗരിയിലേക്കു ള്ള പതാകജാഥ സി.എച്ച് കണാരൻ സ്മൃതികുടീരത്തിൽ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റം ഗം കാരായി രാജൻ ഉദ്ഘാടനം ചെയ്യും. കൊടിമരജാഥ ചെറുകല്ലായിൽ ഏരിയ സെക്രട്ടറി സി.കെ.രമേശൻ

ഉദ്ഘാടനം ചെയ്യും. പ്രധാന ദീപശിഖാ ജാഥ തലശ്ശേരി ജവാഹർഘട്ടിൽ എം.സി.പവിത്രൻ ഉദ്ഘാടനം ചെയ്യും. ഏറിയയിലെ 31 രക്തസാക്ഷി കുടീരങ്ങളിൽ നിന്ന് ദീപശിഖ പുറപ്പെടും. വൈകിട്ട് അഞ്ചിന് മാഹിപാലം കേന്ദ്രീകരിച്ച് പൊതുസമ്മേളന നഗരിയിലേക്ക് പുറപ്പെടും. 28, 29 തീയതികളിൽ സിപി കുഞ്ഞിരാമൻ, വാഴയിൽ ശശി നഗറിൽ (മഞ്ചക്കൽ) ചേരുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.


സമ്മേളനത്തിന് സമാപനം കുറിച്ച് 29-ന് വൈകിട്ട് നാലിന് ചുവപ്പ് വൊളന്റിയർ മാർച്ചും ബഹുജനപ്രകടനവും മഞ്ചക്കലിൽ നിന്ന് ആരംഭിക്കും.


വൈകിട്ട് അഞ്ചിന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേരുന്ന പൊതുസമ്മേ ളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. വാർത്താ സമ്മേളനത്തിൽ ഏറിയ സെക്രട്ടറി സി.കെ.രമേശൻ, മുഹമ്മദ് അഫ്സൽ, കെ. ജയപ്രകാശൻ, കെ.പി.സുനിൽകുമാർ, കെ.പി. നൗഷാദ്, വിജയബാലു, ഹാരിസ് പരന്തിരാട്ട്. വി.പി. ശ്രീകാന്ത് എന്നിവർ പങ്കെടുത്തു.

CPM Thalassery Eriya conference to begin today; MV Govindan Master to inaugurate the representative conference

Next TV

Top Stories