---
title: "കെഎസ്ആർടിസിയെ രക്ഷിക്കാൻ കെ ബി ഗണേഷ് കുമാർ"
english_title: "KB Ganesh Kumar to save KSRTC"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/226562/kb-ganesh-kumar-to-save-ksrtc"
published_at: "2024-08-08T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b469b578ae5_Untitled-1_copy.jpg"
keywords: []
---

# കെഎസ്ആർടിസിയെ രക്ഷിക്കാൻ കെ ബി ഗണേഷ് കുമാർ

> **Lead Summary:** **തിരുവനന്തപുരം: **കെഎസ്ആർടിസിയെ രക്ഷിക്കാനും ലാഭത്തിനെത്തിക്കുന്നതിനുമായി ജീവനക്കാർക്ക് കർശന നിർദ്ദേശങ്ങളാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നൽകുന്നത്. ഇതിൽ കുറെയൊക്കെ വിജയിച്ചു എന്നുവേണം കരുതാൻ.

## Article Content

**തിരുവനന്തപുരം: **കെഎസ്ആർടിസിയെ രക്ഷിക്കാനും ലാഭത്തിനെത്തിക്കുന്നതിനുമായി ജീവനക്കാർക്ക് കർശന നിർദ്ദേശങ്ങളാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നൽകുന്നത്. ഇതിൽ കുറെയൊക്കെ വിജയിച്ചു എന്നുവേണം കരുതാൻ.

കോവിഡ് കാലത്തിന് ശേഷം ഇക്കഴിഞ്ഞ മാസം കെഎസ്ആർടിസി റെക്കോഡ് വരുമാനമാണ് നേടിയത്. ഇതിന് പിന്നാലെ ജീവനക്കാർക്ക് ഓണത്തിന് മുമ്പ് ഒറ്റത്തവണ ശമ്പളം നല്‍കുമെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു.

ഗണേഷ് കുമാർ ഗതാതഗത മന്ത്രിയായി ചുമതലയെടുത്ത ശേഷം ഒട്ടേറെ പരിഷ്ക്കാരങ്ങളാണ് കെഎസ്ആർടിസിയിൽ നടപ്പിലാക്കി തുടങ്ങിയത്. ജീവനക്കാർക്ക് നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആവശ്യപെടുന്നുണ്ട്.

യാതൊരു കാരണവശാലും കെഎസ്ആർടിസി ട്രിപ്പ് മുടങ്ങുന്ന സാഹചര്യമുണ്ടാകരുത്. 75 ശതമാനം ബസ്സുകളെങ്കിലും ലാഭകരമാക്കണമെന്നുമാണ് മന്ത്രിയുടെ നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം ചേര്‍ന്ന ഉദ്യോഗസ്ഥ യോഗത്തിലാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.

ബസ് തകരാറിലായാല്‍ സ്‌പെയര്‍ ബസ് ഉപയോഗിച്ച് ക്യാന്‍സലേഷന്‍ ഒഴിവാക്കണം. കളക്ഷന്‍ കുറവായ റൂട്ടുകള്‍ റീ ഷെഡ്യൂള്‍ ചെയ്യണമെന്നും ടാര്‍ജറ്റ് അനുസരിച്ച് സര്‍വ്വീസ് നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ഈ പരിഷ്ക്കാരങ്ങൾ ഫലം കണ്ടുതുടങ്ങിയെന്നാണ് ഗണേഷ് കുമാർ വ്യക്തമാക്കുന്നത്.

എന്നാൽ ഇതിന് ജീവനക്കാരുടേയും പൂർണപിന്തുണ ആവശ്യപ്പെടുകാണ് അദ്ദേഹം. കെഎസ്ആര്‍ടിസി സര്‍വ്വീസ് റദ്ദാക്കല്‍ കുറച്ചു, പരമാവധി വാഹനങ്ങള്‍ റോഡില്‍ ഇറക്കി, മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവര്‍ക്ക് സസ്‌പെന്‍ഷന്‍ എന്നതടക്കമുള്ള പരിഷ്‌കാരങ്ങളാണ് വകുപ്പ് നടപ്പിലാക്കി വരുന്നത്.

ഈ പദ്ധതികള്‍ നടപ്പിലാക്കി തുടങ്ങി പതിനഞ്ച് ആഴ്ച്ചകള്‍ക്കകം വാഹനാപകടങ്ങള്‍ കുറഞ്ഞു. ഇതുവഴി കെഎസ്ആര്‍ടിസി കൊടുക്കേണ്ട നഷ്ടപരിഹാരം കുറഞ്ഞു.

യാത്രക്കാരും കാല്‍നടയാത്രക്കാരും സുരക്ഷിതരെന്ന് ചിന്തയുണ്ടാക്കി. ഫോണ്‍ വിളിച്ച് ഡ്രൈവിംഗ് അനുവദിക്കില്ല. യാത്രക്കാരുടെ ജീവിതം വെച്ചു പന്താടാന്‍ കഴിയില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/226562/kb-ganesh-kumar-to-save-ksrtc)