ക്ഷേമ പെൻഷൻ തട്ടിപ്പ് ; ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, കൈപ്പറ്റിയ പെൻഷൻ 18 ശതമാനം പലിശ സഹിതം തിരിച്ച് പിടിക്കും

ക്ഷേമ പെൻഷൻ തട്ടിപ്പ് ; ആറ് ഉദ്യോഗസ്ഥർക്ക്  സസ്പെൻഷൻ, കൈപ്പറ്റിയ പെൻഷൻ 18 ശതമാനം പലിശ സഹിതം തിരിച്ച് പിടിക്കും
Dec 19, 2024 10:33 AM | By Rajina Sandeep

(www.thalasserynews.in)സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പ് കേസിൽ ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.

മണ്ണ് സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് എതിരെയാണ് നടപടി.മൂന്ന് ഹയർ സെക്കൻഡറി അധ്യാപകരും ഇതിൽ ഉൾപ്പെടുന്നു.

ധനവകുപ്പ് നിർദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

കൈപ്പറ്റിയ പെൻഷൻ തുക തിരിച്ചു പിടിക്കാനും സർക്കാർ ഉത്തരവിട്ടു. 18 % പലിശ സഹിതമാണ് തുക തിരിച്ചു പിടിക്കുക.

വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെൻഷൻ വാങ്ങിയത്.

373 പേരാണ് ആരോഗ്യവകുപ്പിൽ ക്ഷേമ പെൻഷൻ വാങ്ങുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിൽ 224 പേരും മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും ആയുർവേദ വകുപ്പിൽ 114 പേരും മൃഗ സംരക്ഷണ വകുപ്പിൽ 74 പേരും ക്ഷേമപെൻഷൻ വാങ്ങി.

പെതുമരാമത്ത് വകുപ്പിൽ 47, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 46, ഹോമിയോപ്പതി വകുപ്പിൽ 41, കൃഷി, റവന്യു വകുപ്പുകളിൽ 35, ജുഡീഷ്യറി ആൻഡ് സോഷ്യൽ ജസ്റ്റിസ് വകുപ്പിൽ 34, ഇൻഷുറൻസ് മെഡിക്കൽ സർവീസ് വകുപ്പിൽ 31, കോളേജിയറ്റ് എഡ്യുക്കേഷൻ വകുപ്പിൽ 27, ഹോമിയോപ്പതിയിൽ 25 എന്നിങ്ങനെ ജീവനക്കാർ ക്ഷേമ പെൻഷൻ കൈപ്പറ്റുന്നതായാണ് വിവരം.

Pension fraud; Six officials suspended

Next TV

Related Stories
ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Dec 19, 2024 03:31 PM

ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
പൂരപ്രേമികൾക്ക് ആശ്വാസം; ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ

Dec 19, 2024 02:56 PM

പൂരപ്രേമികൾക്ക് ആശ്വാസം; ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ

പൂരപ്രേമികൾക്ക് ആശ്വാസം; ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി...

Read More >>
സി.പി.എം  കണ്ണൂർ ജില്ലാ സമ്മേളനം  ഫെബ്രുവരി 1 മുതൽ തളിപ്പറമ്പിൽ ; ഒരുക്കങ്ങൾ തകൃതി

Dec 19, 2024 11:52 AM

സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 1 മുതൽ തളിപ്പറമ്പിൽ ; ഒരുക്കങ്ങൾ തകൃതി

സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 1 മുതൽ തളിപ്പറമ്പിൽ ; ഒരുക്കങ്ങൾ...

Read More >>
നവീൻ ബാബുവിൻ്റെ മരണം ; സിബിഐ അന്വേഷണമെന്ന കുടുംബത്തിൻ്റെ ആവശ്യം പി.പി ദിവ്യക്ക് അനുകൂലമെന്ന് എംവി ജയരാജൻ

Dec 18, 2024 09:26 PM

നവീൻ ബാബുവിൻ്റെ മരണം ; സിബിഐ അന്വേഷണമെന്ന കുടുംബത്തിൻ്റെ ആവശ്യം പി.പി ദിവ്യക്ക് അനുകൂലമെന്ന് എംവി ജയരാജൻ

സിബിഐ അന്വേഷണമെന്ന കുടുംബത്തിൻ്റെ ആവശ്യം പി.പി ദിവ്യക്ക് അനുകൂലമെന്ന് എംവി...

Read More >>
ആർപിഎഫ് - എക്സൈസ് സംയുക്ത പരിശോധന ; തലശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 19 കുപ്പി ഗോവൻ മദ്യം പിടികൂടി

Dec 18, 2024 07:09 PM

ആർപിഎഫ് - എക്സൈസ് സംയുക്ത പരിശോധന ; തലശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 19 കുപ്പി ഗോവൻ മദ്യം പിടികൂടി

ആർപിഎഫ് - എക്സൈസ് സംയുക്ത പരിശോധന ; തലശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 19 കുപ്പി ഗോവൻ മദ്യം...

Read More >>
Top Stories

News Roundup