പൂരപ്രേമികൾക്ക് ആശ്വാസം; ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ

പൂരപ്രേമികൾക്ക് ആശ്വാസം; ഹൈക്കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് സുപ്രീംകോടതി സ്‌റ്റേ
Dec 19, 2024 02:56 PM | By Rajina Sandeep

(www.thalasserynews.in)ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ മാര്‍ഗനിര്‍ദേശം പുറത്തിറക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഹൈക്കോടതി ഉത്തരവ് പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്നും നിലവിലെ സുപ്രീം കോടതി പുറത്തിറക്കിയ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ആനയെഴുന്നള്ളിപ്പ് നടത്താമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ശൂന്യതയിൽ നിന്ന് ഉത്തരവിറക്കാനാകില്ലെന്ന് ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. ഹൈക്കോടതി ഉത്തരവിനെതിരെ ദേവസ്വങ്ങള്‍ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

കേസിൽ സംസ്ഥാന സർക്കാരിനും ആന ഉടമസ്ഥരുടെ സംഘടനകൾക്ക് അടക്കം നോട്ടീസ് സുപ്രീം കോടതി നോട്ടീസ് നൽകി. ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ നൽകിയ ഹർജി യിലാണ് എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നൽകിയത്. ജനുവരി അഞ്ചിന് നടക്കുന്ന ചടങ്ങുകൾക്ക് ഉത്തരവ് ബാധകമാകില്ല.

ചട്ടങ്ങൾക്ക് വിരുദ്ധമായി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ആചാരവും മൃഗങ്ങളുടെ അവകാശവും ഒന്നിച്ച് കൊണ്ടുപോകുകയാണ് കോടതി ഉദ്ദേശിക്കുന്നതെന്ന് ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു. നിയമങ്ങൾ പാലിച്ച് അല്ലേ പൂരം അടക്കം നടക്കുന്നതെന്ന് കോടതി ചോദിച്ചു. കേസിൽ ദേവസ്വങ്ങൾക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകരായ എം ആർ അഭിലാഷ്, മഹേഷ് ശങ്കർ സുഭൻ എന്നിവർ ഹാജരായി.

Relief for Poora lovers; Supreme Court stays High Court guidelines

Next TV

Related Stories
ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Dec 19, 2024 03:31 PM

ലബോറട്ടറി പരിശോധനകൾ; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്...

Read More >>
സി.പി.എം  കണ്ണൂർ ജില്ലാ സമ്മേളനം  ഫെബ്രുവരി 1 മുതൽ തളിപ്പറമ്പിൽ ; ഒരുക്കങ്ങൾ തകൃതി

Dec 19, 2024 11:52 AM

സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 1 മുതൽ തളിപ്പറമ്പിൽ ; ഒരുക്കങ്ങൾ തകൃതി

സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനം ഫെബ്രുവരി 1 മുതൽ തളിപ്പറമ്പിൽ ; ഒരുക്കങ്ങൾ...

Read More >>
നവീൻ ബാബുവിൻ്റെ മരണം ; സിബിഐ അന്വേഷണമെന്ന കുടുംബത്തിൻ്റെ ആവശ്യം പി.പി ദിവ്യക്ക് അനുകൂലമെന്ന് എംവി ജയരാജൻ

Dec 18, 2024 09:26 PM

നവീൻ ബാബുവിൻ്റെ മരണം ; സിബിഐ അന്വേഷണമെന്ന കുടുംബത്തിൻ്റെ ആവശ്യം പി.പി ദിവ്യക്ക് അനുകൂലമെന്ന് എംവി ജയരാജൻ

സിബിഐ അന്വേഷണമെന്ന കുടുംബത്തിൻ്റെ ആവശ്യം പി.പി ദിവ്യക്ക് അനുകൂലമെന്ന് എംവി...

Read More >>
ആർപിഎഫ് - എക്സൈസ് സംയുക്ത പരിശോധന ; തലശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 19 കുപ്പി ഗോവൻ മദ്യം പിടികൂടി

Dec 18, 2024 07:09 PM

ആർപിഎഫ് - എക്സൈസ് സംയുക്ത പരിശോധന ; തലശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 19 കുപ്പി ഗോവൻ മദ്യം പിടികൂടി

ആർപിഎഫ് - എക്സൈസ് സംയുക്ത പരിശോധന ; തലശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും 19 കുപ്പി ഗോവൻ മദ്യം...

Read More >>
Top Stories

Entertainment News