മത്സര ഓട്ടവും, ബസ് സ്റ്റാൻ്റിൽ പോർവിളിയും ; നാദാപുരത്ത് രണ്ട് ബസുകള്‍ കസ്റ്റഡിയില്‍, ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്

മത്സര ഓട്ടവും, ബസ് സ്റ്റാൻ്റിൽ പോർവിളിയും ;  നാദാപുരത്ത് രണ്ട് ബസുകള്‍ കസ്റ്റഡിയില്‍, ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്
Apr 20, 2025 10:44 AM | By Rajina Sandeep

(www.thalasserynews.in)സംസ്ഥാന പാതയിൽ അപകടകരമായി മത്സര ഓട്ടം നടത്തിയ രണ്ട് ബസുകൾ നാദാപുരം പോലീസ് കസ്റ്റഡിയിലെടുത്തു ഡ്രൈവർമാർക്കെതിരെ കേസ്.

തുണേരി സ്വദേശി ബാപ്പറത്ത് താഴെ കുനിയിൽ ബി.ടി.കെ.റെജിത്ത് (30), കായക്കൊടി സ്വദേശി പള്ളിപ്പെരുമ്പടത്തിൽ ജയേഷ് (42) എന്നിവർക്കെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്.

കുറ്റ്യാടി നിന്ന് നാദാപുരം ഭാഗത്തേക്ക് സർവീസ് നടത്തുകയായിരുന്ന കെഎൽ 18 ഡബ്ല്യു 3251 സോൾമേറ്റ് ബസും കെഎൽ 13 എ.കെ.6399 ഹരേ റാം ബസുമാണ് മൽസര ഓട്ടം നടത്തിയത്‌.

കല്ലാച്ചി മുതൽ നാദാപുരം സ്റ്റാന്റ് വരെ ബസിലെ യാത്രക്കാർക്കും റോഡിലെ മറ്റ് വാഹനങ്ങൾക്കും അപകടം ഉണ്ടാക്കും വിധമാണ് ഇരു ഡ്രൈവർമാരും വാഹനം ഓടിച്ചത്.

നാദാപുരം സ്റ്റാന്റിലെത്തിയ ഇരു ബസിലെയും ജീവനക്കാർ പരസ്പരം പോർവിളി നടത്തുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രണ്ട് ബസുകളും കസ്റ്റഡിയിലെടുക്കുകയും ഡ്രൈവർമാർക്കെതിരെ കേസ് എടുക്കുകയുമായിരുന്നു.

Race competition and brawl at bus stand; Two buses in custody in Nadapuram, case filed against drivers

Next TV

Related Stories
കോടിയേരി ബാലകൃഷ്ണൻ ടി20 ടൂർണമെൻ്റിൽ ട്രിവാൻഡ്രം റോയൽസ് ഫൈനലിൽ

Apr 19, 2025 09:53 PM

കോടിയേരി ബാലകൃഷ്ണൻ ടി20 ടൂർണമെൻ്റിൽ ട്രിവാൻഡ്രം റോയൽസ് ഫൈനലിൽ

കോടിയേരി ബാലകൃഷ്ണൻ ടി20 ടൂർണമെൻ്റിൽ ട്രിവാൻഡ്രം റോയൽസ്...

Read More >>
സർവ്വീസിൽ നിന്ന് വിരമിക്കുന്ന തലശേരി സഹകരണ അസിസ്റ്റൻറ് റജിസ്റ്റ്രാർ  എ കെ. ഉഷക്ക് യാത്രയയപ്പൊരുക്കി  കതിരൂർ സർവീസ് സഹകരണ  ബേങ്ക്

Apr 19, 2025 05:30 PM

സർവ്വീസിൽ നിന്ന് വിരമിക്കുന്ന തലശേരി സഹകരണ അസിസ്റ്റൻറ് റജിസ്റ്റ്രാർ എ കെ. ഉഷക്ക് യാത്രയയപ്പൊരുക്കി കതിരൂർ സർവീസ് സഹകരണ ബേങ്ക്

സർവ്വീസിൽ നിന്ന് വിരമിക്കുന്ന തലശേരി സഹകരണ അസിസ്റ്റൻറ് റജിസ്റ്റ്രാർ എ കെ. ഉഷക്ക് യാത്രയയപ്പൊരുക്കി കതിരൂർ സർവീസ് സഹകരണ ...

Read More >>
തലശേരി കുട്ടിമാക്കൂലിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; ഭർത്താവ് കസ്റ്റഡിയിൽ

Apr 19, 2025 04:26 PM

തലശേരി കുട്ടിമാക്കൂലിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; ഭർത്താവ് കസ്റ്റഡിയിൽ

തലശേരി കുട്ടിമാക്കൂലിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച...

Read More >>
തലശേരിയിൽ താൽക്കാലിക ജീവനക്കാരൻ പോസ്റ്റാഫീസ് കെട്ടിടത്തിൽ  തൂങ്ങി മരിച്ച  നിലയിൽ

Apr 19, 2025 01:47 PM

തലശേരിയിൽ താൽക്കാലിക ജീവനക്കാരൻ പോസ്റ്റാഫീസ് കെട്ടിടത്തിൽ  തൂങ്ങി മരിച്ച നിലയിൽ

തലശേരിയിൽ താൽക്കാലിക ജീവനക്കാരൻ പോസ്റ്റാഫീസ് കെട്ടിടത്തിൽ  തൂങ്ങി മരിച്ച നിലയിൽ...

Read More >>
46 ലക്ഷം രൂപ ഓണ്‍ലൈനിലൂടെ തട്ടിയെടുത്തു; രണ്ട് സിനിമ പ്രവർത്തകർ അറസ്റ്റിൽ

Apr 19, 2025 10:00 AM

46 ലക്ഷം രൂപ ഓണ്‍ലൈനിലൂടെ തട്ടിയെടുത്തു; രണ്ട് സിനിമ പ്രവർത്തകർ അറസ്റ്റിൽ

46 ലക്ഷം രൂപ ഓണ്‍ലൈനിലൂടെ തട്ടിയെടുത്തു; രണ്ട് സിനിമ പ്രവർത്തകർ...

Read More >>
Top Stories