തലശേരി:(www.panoornews.in)സർവ്വീസിൽ നിന്ന് വിരമിക്കുന്ന തലശേരി സഹകരണ അസിസ്റ്റൻറ് റജിസ്റ്റ്രാർ എ കെ. ഉഷക്ക് യാത്രയയപ്പൊരുക്കി കതിരൂർ സർവീസ് സഹകരണ ബേങ്ക്

25 വർഷത്തെ സർവീസിന് ശേഷമാണ് ഉഷ വിരമിക്കുന്നത്.കതിരൂർ ബേങ്ക് ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൻ്റെ ഉദ്ഘാടനവും ഉപഹാര സമർപ്പണവും റബ്ബ്കോ ചെയർമാൻ കാരായി രാജൻ നിർവഹിച്ചു. ബേക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അധ്യക്ഷനായി, സെക്രട്ടറി പി.സുരേഷ് ബാബു, മനോജ് കുമാർ, കാട്ട്യത്ത് പ്രകാശൻ എന്നിവർ സംസാരിച്ചു.
ബേങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ഉൾപ്പടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു
Kathiroor Service Cooperative Bank arranges farewell for Thalassery Cooperative Assistant Registrar A K. Usha, who is retiring from service