---
title: "അവർ കുതിക്കട്ടെ; മങ്ങാട് മഹല്ലിലെ പ്രതിഭകൾക്ക് സ്നേഹാദരം"
english_title: "Let them jump; Respect for the talents of Mangad Mahal"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/296469/let-them-jump-respect-for-the-talents-of-mangad-mahal"
published_at: "2025-06-16T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684fa2502864c_Untitled-1_copy.jpg"
keywords: []
---

# അവർ കുതിക്കട്ടെ; മങ്ങാട് മഹല്ലിലെ പ്രതിഭകൾക്ക് സ്നേഹാദരം

> **Lead Summary:** തലശ്ശേരി : ജീവിത വഴിയിൽ അവർ കുതിക്കട്ടെ,മങ്ങാട് മഹല്ലിലെ പ്രതിഭകൾക്ക് നാടിൻ്റെ സ്നേഹാദരം.

## Article Content

തലശ്ശേരി : ജീവിത വഴിയിൽ അവർ കുതിക്കട്ടെ,മങ്ങാട് മഹല്ലിലെ പ്രതിഭകൾക്ക് നാടിൻ്റെ സ്നേഹാദരം.

ഈസ്റ്റ് പള്ളൂർ അൽ മദ്രസത്തുൽ ഖുത്ത് ബിയ്യയിൽ നിന്ന് 2024-25 അധ്യായന വർഷത്തിൽ സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.

ടോപ് പ്ലസ് നേടിയ അയാൻ അബ്ദുള്ള ഡിസ്റ്റിങ്ഷൻ നേടിയ 18 വിദ്യാർത്ഥികൾഎൽഎസ്എസ് സ്കോളർഷിപ്പ്നേടിയ

മദ്രസ അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികളായ അയാൻ അൻവർ, യാസീൻ, ഫൈഹ സൈനബ് എന്നിവരെയും ആദരിച്ചു.

സ്കൂൾ വെക്കേഷൻ കാലയളവിൽ കൃത്യമായി പള്ളിയിൽ ജമാഅത്തിൽ പങ്കെടുത്ത 21 വിദ്യാർത്ഥികൾക്കും മങ്ങാട് ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയും നാട്ടിലെ ഒരു കൂട്ടം യുവ സുഹൃത്തുക്കളും ചേർന്ന് സമ്മാനിച്ച സ്നേഹാദരവും ശ്രദ്ധേയമായി.

നാട്ടിലെ ഒരു പറ്റം യുവാക്കൾ വിദ്യാർഥികൾക്ക് സൈക്കിൾ, സ്മാർട്ട് വാച്ച് എന്നിവ നൽകി മാതൃകയായി.

മഹല്ല് ജോ:സെക്രട്ടറി അബ്ദുറഹ്മാൻ അധ്യക്ഷനായി.

മഹല്ല് ഖത്തീബ് സാലിം സഹദി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസമേഖലയിൽ ഉജ്ജ്വല നേട്ടങ്ങൾ കൈവരിച്ച വിദ്യാര്‍ത്ഥികൾക്കും ആത്മീയശ്രദ്ധയോടെ മതപരമായ ചുമതലകൾ നിറവേറ്റിയവർക്കും നൽകിയ ഈ ആദരം, മറ്റുള്ളവർക്കും പ്രചോദനമാണെന്ന് അദ്ദേഹം പറഞ്ഞു.

മഹല്ല് വൈസ് പ്രസിഡന്റ്‌ ഷുക്കൂർ ഉസ്താദ് പ്രാർത്ഥന നടത്തി. മഹല്ല് സെക്രട്ടറിമമ്മു ഹാജി സ്വാഗതം പറഞ്ഞു.

സദർ ജമാൽ ബാഖവി, അഷ്‌റഫ്‌ ഫൈസി, താജുദ്ധീൻ, രിസ്‌വാൻ, കെ.കെ റഹീം,അഫ്സൽ എംകെ,റംസിക് ചുണ്ടയിൽ,

ഷബീർ ബഷീർ, കുനിയിൽഹബീബ് പുത്തൻ പുര റംശീർ,ഫാസിൽ,ഫസൽ,ഫൈസൽ, സാബിത് സാദിഖ് ടി എസ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/296469/let-them-jump-respect-for-the-talents-of-mangad-mahal)