(www.thalasserynews.in)കേരളത്തിൽ കളിക്കുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്ന് അർജന്‍റീന ഫുട്ബോൾ ടീം. ലോകകപ്പിന് മുൻപേ തന്നെ കേരളത്തിൽ കളിക്കാനാണ് ചർച്ചകൾ നടക്കുമെന്നതെന്ന് ടീം മാർക്കറ്റിങ് ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്സൻ ദുബായിൽ പറഞ്ഞു. ടീമിന്‍റെ ഫിൻടെക് പങ്കാളികളായി ലുലു എക്സ്ചേഞ്ചുമായി ധാരണത്രം ഒപ്പിടുന്ന വേളയിലായിരുന്നു പ്രതികരണം.

ആ പ്രതീക്ഷ അസ്തമിച്ചിട്ടില്ലെന്ന് അജന്‍റീന ടീം ഔദ്യോഗികമായി സ്ഥിരീകരിക്കുകയാണ്. അര്‍ജന്‍റീന ടീം കേരളത്തിലെത്തിയാല്‍ ഇന്ത്യയിൽ നിന്നും പ്രത്യേകിച്ച് കേരളത്തിൽ നിന്നുമുള്ള ആരാധകർ കാലങ്ങളായി നല്‍കുന്ന സ്നേഹത്തിനുള്ള പ്രതിഫലം കൂടിയാകും അത്.
അടുത്ത ലോകകപ്പിലും ലിയോണൽ മെസിയുടെ സാന്നിധ്യം അർജന്‍റീനൻ ടീമിലുണ്ടാകുമെന്നും ടീം വ്യക്തമാക്കി. 2023ലെ ലോകകപ്പ് വിജയത്തിലേക്ക് ടീമിനെ എത്തിച്ച കോച്ച് ലിയോണൽ സ്കലോണി ഉൾപ്പടെ പ്രഗത്ഭരാണ് ദുബായിൽ ലുലു എക്സ്ചേഞ്ചുമായി ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിലേക്കെത്തിയത്.
ടീമിന്‍റെ മേഖലാ ഫിൻടെക് പങ്കാളിയാണ് ലുലു എക്സ്ചേഞ്ച് ധാരണയിലൊപ്പുവെച്ചത്. പത്ത് രാജ്യങ്ങളിലായി ലുലു ഫിനാൻഷ്യൽ ഹോൾഡിങ് സ്ഥാപനങ്ങൾ അജന്‍റീനൻ ഫുട്ബോൾ അസോസിയേഷന്‍റെ ഫിൻടെക് പങ്കാളികളാകും. ആവേശകരമായ ഫാൻ ആക്റ്റിവേഷൻ പരിപാടികളും ആരാധകർക്ക് പ്രതീക്ഷിക്കാം. ജിസിസിയിലുള്ള പ്രവാസികൾക്കും മലയാളികൾക്കും അർജന്‍റീനൻ ടീമിനെ അടുത്ത് കിട്ടാനുള്ള അവസരങ്ങൾ പ്രതീക്ഷിക്കാം
Efforts are underway to bring Argentina to Kerala before the World Cup; Team sources say discussions are ongoing