കണ്ണൂരിൽ ഓറഞ്ച് അലർട്ട്, 3 ജില്ലകളിൽ റെഡ് അലർട്ട് ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം

കണ്ണൂരിൽ ഓറഞ്ച് അലർട്ട്, 3 ജില്ലകളിൽ റെഡ് അലർട്ട് ; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദേശം
Jul 26, 2025 09:51 PM | By Rajina Sandeep

(www.thalasserynews.in)കേരള തീരത്ത് കാലവർഷ കാറ്റ് മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗത കൈവരിച്ചെന്നും മഴ കനക്കുമെന്നും മുന്നറിയിപ്പ്. ഏറ്റവും പുതിയ അറിയിപ്പിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നൽകിയത്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മഞ്ഞ അലര്‍ട്ടും നൽകിയിട്ടുണ്ട്.


ജാർഖണ്ഡ് തീവ്രന്യൂനമർദ്ദം, ഗുജറാത്ത്‌ മുതൽ വടക്കൻ കേരളം വരെയുള്ള ന്യൂനമർദ്ദപാത്തി സ്വാധീനം മൂലം കേരള തീരത്ത് കാലവർഷക്കാറ്റ് മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേഗം കൈവരിച്ചിട്ടുണ്ട്. ഇതിനാൽ എല്ലാ ജില്ലകളിലും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ രാത്രി പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്.


കേരളത്തിൽ ഇന്നും നാളെയും (26/07/2025 & 27/07/2025) ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും 28/07/2025 & 29/07/2025 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


കണ്ണൂർ (വളപട്ടണം മുതൽ ന്യൂ മാഹി വരെ) ജില്ലയിലെ തീരങ്ങളിൽ ഇന്ന് (26/07/2025) വൈകുന്നേരം 05.30 മുതൽ 27/07/2025 പകൽ 05.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെയും, കണ്ണൂർ- കാസറഗോഡ് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് (26/07/2025) വൈകുന്നേരം 05.30 മുതൽ 28/07/2025 വൈകുന്നേരം 05.30 വരെ 3.2 മുതൽ 3.5 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

Orange alert in Kannur, red alert in 3 districts; High alert issued in the state

Next TV

Related Stories
കനത്ത മഴ ;  കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു

Jul 27, 2025 10:08 AM

കനത്ത മഴ ; കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം നിരോധിച്ചു

കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം...

Read More >>
ഷൂ വാഷിംഗ് പെർഫെക്റ്റാക്കാം;  വരൂ പള്ളൂർ പാറാലിൽ

Jul 26, 2025 02:33 PM

ഷൂ വാഷിംഗ് പെർഫെക്റ്റാക്കാം; വരൂ പള്ളൂർ പാറാലിൽ

ചെളി പുരണ്ട ഷൂ ഉപേക്ഷിക്കേണ്ട.നിങ്ങളുടെ ഒരു വിളിപ്പാടകലെ പെർഫെക്റ്റ്...

Read More >>
സിപിഎം നേതാവ് ഇ.പി ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധ സദനം സാമൂഹിക നീതി  അടപ്പിച്ചതായി റിപ്പോർട്ട്‌

Jul 26, 2025 02:07 PM

സിപിഎം നേതാവ് ഇ.പി ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധ സദനം സാമൂഹിക നീതി അടപ്പിച്ചതായി റിപ്പോർട്ട്‌

സിപിഎം നേതാവ് ഇ.പി ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധ സദനം സാമൂഹിക നീതി അടപ്പിച്ചതായി...

Read More >>
കൂടുതൽക്കാലം പ്രധാനമന്ത്രി പദത്തിൽ ; ഇന്ദിരാഗാന്ധിയെ മറികടന്ന് നരേന്ദ്രമോദി

Jul 26, 2025 12:00 PM

കൂടുതൽക്കാലം പ്രധാനമന്ത്രി പദത്തിൽ ; ഇന്ദിരാഗാന്ധിയെ മറികടന്ന് നരേന്ദ്രമോദി

കൂടുതൽക്കാലം പ്രധാനമന്ത്രി പദത്തിൽ ; ഇന്ദിരാഗാന്ധിയെ മറികടന്ന്...

Read More >>
പത്രാസ്സോടെ നടക്കാം; അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി

Jul 25, 2025 09:42 PM

പത്രാസ്സോടെ നടക്കാം; അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ് റെഡി

പത്രാസ്സോടെ നടക്കാം; അലക്കി തേച്ച് നൽകാൻ പെർഫെക്റ്റ്...

Read More >>
Top Stories










News Roundup






//Truevisionall