Mar 1, 2023 12:26 PM

തലശേരി:  ഗുരുദേവനാൽ പ്രതിഷ്ഠിതമായ ശ്രീ ജഗന്നാഥ ക്ഷേത്രത്തിലെ മഹോത്സവം മാർച്ച് മൂന്ന് മുതൽ 10 വരെ വിവിധ പരിപാടികളോട നടക്കുമെന്ന് പ്രസിഡണ്ട് അഡ്വ: കെ.സത്യൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മൂന്നിന് രാത്രി 9.55 ന് തൃക്കൊടിയേറ്റിന് പരവൂർ ബ്രഹ്മശ്രീ രാകേഷ് തന്ത്രികൾ കാർമ്മികത്വം വഹിക്കും.

അത്താഴപൂജക്ക് ശേഷം കരിമരുന്ന് പ്രയോഗവുമുണ്ടാകും.11.15ന് എഴുന്നള്ളത്ത്. 4ന് വൈ . 7 മണിക്ക് ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് സ്വാമികളുടെ അദ്ധ്യക്ഷതയിൽ ശ്രീനാരായണ ഗുരു ഉയർത്തിയ മാനവികത എന്ന വിഷയത്തിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനം സ്പീക്കർ അഡ്വ: എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. ഡോ: എം.പി. അബ്ദുസമദ് സമദാനി എം.പി മുഖ്യഭാഷണം നടത്തും. 9.30 ന് മെഗാഷോ ബംബർ ആഘോഷരാവ്. 5 ന് വൈ: 7 മണിക്ക് അഡ്വ.കെ.അജിത്കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ശ്രീ നാരായണ ഗുരു സൃഷ്ടിച്ച പ്രബുദ്ധത എന്ന വിഷയത്തിൽ കെ.മുരളിധരൻ എം.പി. സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും.

ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ: കെ.വി.മനോജ് കുമാർ മുഖ്യാതിഥിയാവും. ഡോ: ബി.അശോക് ഐ.എ.എസ്, അരയാക്കണ്ടി സന്തോഷ് എന്നിവർ മുഖ്യ ഭാഷണം നടത്തും. 9.30 ന് ഫ്ലവേർസ് ടോപ്പ് സിംഗർ ദേവന ശ്രിയ നയിക്കുന്ന സംഗീതനിശ. 6 ന് വൈ: 7 മണിക്ക് നഗരസഭ ചെയർപേഴ്സൺ കെ.എം.ജമുന റാണി ടീച്ചറുടെ അദ്ധ്യക്ഷതയിൽ ഡോ: ടി.വി.സുനിത സ്ത്രീയും കേരളീയ നവോത്ഥാനവും എന്ന വിഷയത്തിൽ നടക്കുന്ന സാംസ്ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാമിനി നിത്യ ചിൻമയി മുഖ്യ ഭാഷണം നടത്തും. 9.30 ന് പിലാത്തറ ലാസ്യ അവതരിപ്പിക്കുന്ന സൂര്യപുത്രൻ നൃത്താവിഷ്ക്കാരം.

7 ന് വൈ: 7 മണിക്ക് നടക്കുന്ന കവി സമ്മേളനം രമേശ് കാവിലിൻ്റെ അദ്ധ്യക്ഷതയിൽ കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. ഒ.എസ്.ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയാവും. റോസ് മേരി മുഖ്യഭാഷണം നടത്തും. 9.30 ന് ഫോക് ലോർ അക്കാദമിയുടെ ദൃശ്യ സംഗീത വിസ്മയം. 8 ന് 7 മണിക്ക് മതവും വിശ്വാസവും എന്ന വിഷയത്തിൽ ആദ്ധ്യാത്മിക സമ്മേളനം ജ്ഞാനോദയ യോഗം പ്രസിഡണ്ട് അഡ്വ.കെ.സത്യൻ്റെ അദ്ധ്യക്ഷതയിൽ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും.

ജില്ലാ ജഡ്ജ് വി.പി.എം.സുരേഷ്, ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ എന്നിവർ മുഖ്യ ഭാഷണം നടത്തും. പി.കെ.കൃഷ്ണദാസ്, ഡോ.അലക്സ് വടക്കുന്തല സംസാരിക്കും. 9.30 ന് കോഴിക്കോട് മെലഡി ബിറ്റേർസിൻ്റെ മെഗാഷോ. 9 ന് 7 മണിക്ക് സർവമത സമ്മേളന ശതാബ്ദിയോടനുബന്ധിച്ച് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന വിഷയത്തിൽ ഗോകുലം ഗോപാലൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം മുൻ ഡി.ജി.പി. ഡോ: ബി സന്ധ്യ ഉദ്ഘാടനം ചെയ്യും. സ്വാമി ശുഭാംഗാനന്ദ, സ്വാമി സുനിൽദാസ്' ചലച്ചിത്ര സംവിധായകൻ വിനയൻ എന്നിവർ സംസാരിക്കും. 10 മണിക്ക് മ്യൂസിക്കൽ നൈറ്റ് അരങ്ങേറും.11 മണി പള്ളിവേട്ട എഴുന്നള്ളത്ത്. കരിമരുന്ന് പ്രയോഗം. 10 ന് വൈകീട്ട് 5.15 ന് ആറാട്ട് എഴുന്നള്ളത്ത്.

7 മണിക്ക് വിദേശികളടക്കം പങ്കെടുക്കുന്ന സംഗിത നൃത്താധിഷ്ഠിത യോഗധാര 7.30 ന് ക്ഷേത്ര സ്റ്റേജിൽ കേരള കലാമണ്ഡലത്തിൻ്റെ നങ്ങ്യാർകൂത്ത്. 9.55 ന് കൊടിയിറക്കൽ തുടർന്ന് മംഗളാരതി, കരിമരുന്ന് പ്രയോഗം ഒന്നരക്കോടി രൂപ ചിലവിൽ ക്ഷേത്ര ചിറയുടെ നവീകരണവും, ക്ഷേത്ര പരിസരത്തെ സൗന്ദര്യവൽക്കരണവും പൂർത്തിയായതായി വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് അഡ്വ: കെ.സത്യൻ അറിയിച്ചു. ആഘോഷ കമ്മിറ്റി ഭാരവാഹികളായ ,സി.ഗോപാലൻ, രവീന്ദ്രൻ പൊയിലൂർ, രാജീവൻ മാടപ്പീടിക, കെ.കെ.പ്രേമൻ, പി.രാഘവൻ സംബന്ധിച്ചു.

Thalassery Jagannath Temple Festival will be flagged off on Friday;Preparations are complete

Next TV

Top Stories