---
title: "37വർഷത്തെ നിസ്വാർത്ഥ സേവനം ; ഡോ.പി.രവീന്ദ്രൻ മാഹി  മഹാത്മാഗാന്ധി ഗവ. കോളേജിൻ്റെ പടിയിറങ്ങുന്നു "
english_title: "37 years of selfless service;Dr. P. Ravindran Mahi Mahatma Gandhi Govt."
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/104229/37-years-of-selfless-servicedr-p-ravindran-mahi-mahatma-gandhi-govt"
published_at: "2023-03-21T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64193b1aa67c8_af0a1174-1f08-4001-ae61-2c8bb2d7eaac.jpg"
keywords: []
---

# 37വർഷത്തെ നിസ്വാർത്ഥ സേവനം ; ഡോ.പി.രവീന്ദ്രൻ മാഹി  മഹാത്മാഗാന്ധി ഗവ. കോളേജിൻ്റെ പടിയിറങ്ങുന്നു 

> **Lead Summary:** മാഹി: 37 വർഷത്തെ നിസ്വാർത്ഥ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഡോ: പി.രവിന്ദ്രന് മയ്യഴി പൗരാവലി ആദരവ് നൽകുന്നു. ഏപ്രിൽ 8 ന് ശനി രാവിലെ 9.30ന് മാഹി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ വെച്ചാണ് ആദര സമർപ്പണം നടക്കുക. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി അസീസ് മാഹി, സജിത് നാരായണൻ എന്നിവർ അറിയിച്ചു.

## Article Content

മാഹി: 37 വർഷത്തെ നിസ്വാർത്ഥ സേവനത്തിനു ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിക്കുന്ന ഡോ: പി.രവിന്ദ്രന് മയ്യഴി പൗരാവലി ആദരവ് നൽകുന്നു. ഏപ്രിൽ 8 ന് ശനി രാവിലെ 9.30ന് മാഹി ഇ.വത്സരാജ് സിൽവർ ജൂബിലി ഹാളിൽ വെച്ചാണ് ആദര സമർപ്പണം നടക്കുക. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി അസീസ് മാഹി, സജിത് നാരായണൻ എന്നിവർ അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി മാഹി കോ-ഒപ്പറേറ്റിവ് ബി.എഡ് കോളേജ് ഓഡിറ്റോറിയത്തിൽ 23 ന് വൈകുന്നേരം 4 മണിക്ക് സംഘാടക സമിതി രൂപികരണ യോഗവും നടക്കും. മാഹി Co-op ബി എഡ് കോളേജിൽ വച്ച് നടന്ന ആലോചനായോഗത്തിൽ അസീസ് മാഹി, സജിത് നാരായണൻ, ഡോ.മഹേഷ് മംഗലാട്ട്, പി.ഉത്തമരാജ് മാഹി, ഒ.പ്രദീപ് കുമാർ, ഐ. അരവിന്ദൻ, സത്യൻ കേളോത്ത്, കെ.പി.സുനിൽകുമാർ, നളിനി ചാത്തു, സോമൻ പന്തക്കൽ, ടി.കെ.വസിം , തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/104229/37-years-of-selfless-servicedr-p-ravindran-mahi-mahatma-gandhi-govt)