May 11, 2025 06:29 PM

(www.thalasserynews.in)വടകര ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം കാറും, ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. കാർ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. തലശേരിക്കടുത്ത് പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി, മാഹി സ്വദേശികളായ റെയിൽവേ സ്റ്റേഷന് സമീപത്തെ ഷിഗിൻ ലാൽ, അഴിയൂർ സ്വദേശി രഞ്ജി എന്നവരാണ് മരിച്ചത്.


ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. മൂരാടിലെ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച് കാർ കോഴിക്കോട് ഭാഗത്തേക്ക് പോകവെയാണ് ട്രാവലറുമായി കൂട്ടിയിടിച്ചത്. മൃതദേഹങ്ങൾ വടകര സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ് ചികിത്സയിലുള്ള കാർ യാത്രക്കാരനായ സത്യനിൽ നിന്ന് പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്.


കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലറിലെ എട്ടു പേർക്കും പരിക്കുണ്ട്. ഇവരെ വടകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Four people tragically died in a collision between a car and a traveler van in Vadakara; the deceased were natives of Thalassery and Mahe

Next TV

Top Stories










News Roundup