(www.thalasserynews.in)കേരളത്തിൽ കാലവർഷം ഇപ്രാവശ്യം നേരത്തെ എത്താൻ സാധ്യത എന്ന് സൂചന. മെയ് 27-ാം തീയതിയോടെ തെക്ക് പടിഞ്ഞാറൻ കാലവർഷം കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ട്. നാല് ദിവസം വരെ വൈകാനോ ചിലപ്പോൾ നേരത്തെ എത്താനോ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

2024ൽ മെയ് 31 നാണ് കാലവർഷം കേരളാ തീരം തൊട്ടത്. മെയ് 12 മുതൽ മെയ് 14 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Monsoon likely to arrive early in Kerala this time