കല്ലിക്കണ്ടി പാലം അടക്കൽ, കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാത, കതിരൂർ - നാദാപുരം റോഡ് വീതികൂട്ടൽ ; വിഷു - റമളാൻ സീസണിൽ കണ്ണീർക്കയത്തിൽ വ്യാപാരി സമൂഹം.

കല്ലിക്കണ്ടി പാലം അടക്കൽ, കുറ്റ്യാടി - മട്ടന്നൂർ  നാലുവരിപ്പാത, കതിരൂർ - നാദാപുരം റോഡ് വീതികൂട്ടൽ ;  വിഷു - റമളാൻ സീസണിൽ കണ്ണീർക്കയത്തിൽ വ്യാപാരി സമൂഹം.
Apr 2, 2023 12:15 PM | By Rajina Sandeep

ഒരു ഭാഗത്ത് കുറ്റ്യാടി - നാദാപുരം - പെരിങ്ങത്തൂർ - മേക്കുന്ന് - പൂക്കോം - പാനൂർ - പത്തായക്കുന്ന് ടൗണുകളെ പൂർണ്ണമായും ഇല്ലാതാക്കി മട്ടന്നൂർ വിമാനത്താവളത്തിലേക്കുള്ള നാലുവരിപ്പാത, മറുഭാഗത്ത് കതിരൂരിൽ നിന്നും നാദാപുരത്തെ ബി.എസ്.എഫ് കേന്ദ്രം അരീക്കര കുന്നിലേക്കുള്ള റോഡ് വീതികൂട്ടലും ഒപ്പം ഇതിൻ്റെ ഭാഗമായി കല്ലിക്കണ്ടി പാലം റോഡ് അപ്രോച്ച് പണിക്കായുള്ള അടച്ചിടലും.. ആകെ കൂടി നിസ്സഹായതയുടെ നിലയില്ലാക്കയത്തിലാണ് വ്യാപാരികൾ.

കല്ലിക്കണ്ടി പാലം പുതുക്കി പണിയാൻ മാസങ്ങളോളം ഗതാഗതം നിരോധിച്ചിരുന്ന കല്ലിക്കണ്ടി - പാറാട്ട് റൂട്ട് വീണ്ടും അടച്ചിടുന്നത് വിഷു - റമളാൻ കച്ചവടം കാത്തിരിക്കുന്ന വ്യാപാരികൾക്ക് തിരിച്ചടിയാകും. പാലത്തിനോട് ചേർന്ന് അപ്രോച്ച് റോഡിൻ്റെ വർക്ക് പൂർത്തീകരിക്കാനാണ് ഇത്തവണ പാലം അടച്ചിടുന്നത്. നാളെ മുതൽ 7 ദിവസത്തേക്കാണ് പാലം അടച്ചിടുന്നത് എന്ന് ഔദ്യോഗിക അറിയിപ്പുണ്ടെങ്കിലും 7 ദിവസം കൊണ്ട് പണി പൂർത്തിയാവുന്ന കാര്യം സംശയമാണ്.

വിഷു - റമളാൻ കച്ചവട സീസണായ ഈ സമയത്ത് റോഡ് അടച്ചിടുന്നതിൽ കടുത്ത ആശങ്കയിലാണ് വ്യാപാരികൾ. തൊട്ടടുത്ത സ്ഥലങ്ങളിൽ നിന്നും ആളുകൾക്ക് കല്ലിക്കണ്ടി ടൗണിലേക്ക് എത്താൻ കഴിയാതെ വന്നാൽ കല്ലിക്കണ്ടി ടൗണിലെ കച്ചവടക്കാർ വൻ പ്രതിസന്ധിയിലാവും. പാലം പുനർ നിർമ്മാണ സമയത്ത് മാസങ്ങളോളം കടകൾ അടച്ചിട്ടപ്പോൾ വാടക പോലും കൊടുക്കാൻ ബുദ്ധിമുട്ടിയിരുന്നു പല കച്ചവടക്കാരും. ആ പ്രശ്നം പരിഹരിച്ച് പൂർവ്വ സ്ഥിതിയിലായി വരുന്നതിനിടെയാണ് അപ്രോച്ച് റോഡിൻ്റെ പേരിൽ വീണ്ടും റോഡടക്കുന്നത്. ടെക്സ്റ്റൈൽസ്, റെഡിമെയ്ഡ്, ഫൂട്ട് വേർ, ഫാൻസി കടകൾക്കൊക്കെ വിഷു-റമളാൻ സീസൺ കച്ചവടം താറുമാറാവുമെന്ന കടുത്ത ആശങ്കയാണുള്ളത്. അപ്രോച്ച് റോഡിൻ്റെ പണി പെരുന്നാളിന് ശേഷം നടത്തണമെന്നാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.

ഇതേ ആശങ്കയിലാണ് പാനൂരിലെ വ്യാപാരി സമൂഹവും. കുറ്റ്യാടി - മട്ടന്നൂർ നാലുവരിപ്പാതയാണ് വ്യാപാരികൾക്ക് ആശങ്കയാകുന്നത്. കുറ്റിയടി പൂർത്തിയായ സാഹചര്യത്തിൽ എപ്പോൾ വേണമെങ്കിലും റോഡ് പണി ആരംഭിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ വിഷു റമളാൻ കച്ചവടത്തിനായി കൂടുതൽ സ്റ്റോക്ക് എത്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ് വ്യാപാരികൾ. ചില വ്യാപാരികളാവട്ടെ കിഴിവിൽ സാധനങ്ങൾ വിറ്റഴിക്കുകയാണ്. കതിരൂർ - നാദാപുരം റോഡ് വീതി കൂട്ടുന്നതോടെ ചമ്പാട് - മേലെ ചമ്പാട് മേഖലകളിലെയും, പാനൂർ - ചമ്പാട് റോഡിലെയും വ്യാപാര സ്ഥാപനങ്ങൾ ഭാഗികമായൊ, പൂർണ്ണമായൊ പൊളിച്ചുനീക്കേണ്ടി വരും. നാദാപുരം ബിഎസ്എഫ് കേന്ദ്രത്തിലേക്കുള്ള കൂറ്റൻ ട്രക്കുകളടക്കം ഇതുവഴി കടന്നു പോകേണ്ടതിനാൽ നിലവിലെ റോഡ് 18 - 20 മീറ്ററായി വികസിക്കുമെന്നാണ് കണക്ക്

Closing of Kallikandi bridge, widening of Kuttyadi-Mattannur four-lane road, Katirur-Nadapuram road;Vishu - Merchant community in tears during Ramadan season.

Next TV

Related Stories
ജാവദേക്കർ ചായകുടിക്കാൻ വരാൻ ഇപിയുടെ വീടെന്താ ചായപ്പീടികയോ എന്ന് കെ.പി.സി.സി പ്രസിഡണ്ട്  കെ.സുധാകരൻ

Apr 26, 2024 02:52 PM

ജാവദേക്കർ ചായകുടിക്കാൻ വരാൻ ഇപിയുടെ വീടെന്താ ചായപ്പീടികയോ എന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ

ജാവദേക്കർ ചായകുടിക്കാൻ വരാൻ ഇപിയുടെ വീടെന്താ ചായപ്പീടികയോ എന്ന് കെ.പി.സി.സി പ്രസിഡണ്ട് ...

Read More >>
'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി.

Apr 26, 2024 11:54 AM

'ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുല്ലപ്പള്ളി.

കേന്ദ്ര സർക്കാറിൻ്റെ ഫാസിസത്തിനും സംസ്ഥാന സർക്കാറിൻ്റെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്താണ് തെരഞ്ഞെടുപ്പെന്ന് ...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

Apr 26, 2024 11:06 AM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ 30...

Read More >>
Top Stories