തലശ്ശേരി: തലശ്ശേരി റെയിൽവേ സ്റ്റേഷൻ റോഡിൽ നിർത്തിയിട്ട കറുത്ത ആക്ടീവ കാണാതാ യതായി തലശ്ശേരി പോലീ സിൽ പരാതി. മാഹി അഴി യൂരിലെ കോറോത്ത് റോഡിലെ താമസക്കാരനായ കെ.കെ.അജോഷ് ആണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. പരാതിക്കാരന്റെ ഉടമ സ്ഥതയിലുള്ള കെ.എൽ. 13 എ.ഇ. 1585 ആക്ടീവ രാവിലെ പത്ത് മണിയോടെ റോഡരികിൽ നിർത്തിയിട്ടത്. രണ്ട് മണിയോടെ വണ്ടിയെടുക്കുവാൻ വന്നപ്പോൾ കാണാനില്ലെന്നാണ് പരാതി. പോലീസ് നടത്തിയ പരിശോധനയിൽ തൊട്ടടുത്തുള്ള സി.സി.ടി.വി.ദൃശ്യങ്ങളിൽ വണ്ടി എടുത്ത് പോയ ആളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. താമസിയാതെ പ്രതി പിടിയിലാവുമെന്നും സൂചനയുണ്ട്.
An Activa scooter parked near Thalassery railway station was stolen.