തലശേരി: തലശേരി എക്സൈസ് റെയിഞ്ച്, മലബാർ ക്വാൻസർ സെന്റർ, ഡിസ്ട്രിക്ട് ക്യാൻസർ കൺട്രോൾ കൺസോർഷ്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തലശ്ശേരി കടൽപാലം പരിസരത്തുവെച്ച് തെരുവോര ചിത്രരചന സംഘടിപ്പിച്ചു. ശെൽവൻ മേലൂർ, പ്രദീപ് തലശ്ശേരി, സുരേഷ് പാനൂർ ,കെ ഇ സുലോചന , മാലതി, രാഗേഷ് പുന്നോൽ, തുടങ്ങിയ ചിത്രകാരൻമാർ പുകയില വിരുദ്ധ സന്ദേശമടങ്ങിയ ചിത്രങ്ങൾ വരച്ചു.

കണ്ണൂർ ജില്ലാ ക്യാൻസർ കൺട്രോൾ കൺസോർഷ്യം പ്രസിഡണ്ട് നാരായണൻ , റിട്ട: ജോയിന്റ് എക്സൈസ് കമ്മീഷണർ പി.കെ, സുരേഷ്, ഡോ: ഫിൻസ്, അസി: എക്സൈസ് ഇൻസ്പെക്ടർ സെന്തിൽ കുമാർ, പ്രിവന്റീവ് ഓഫീസർ പി.പി പ്രദീപൻ, സിവിൽ എക്സൈസ് ഓഫീസർ കെ.കെ സമീർ, വിമുക്തി ജില്ലാ കോർഡിനേറ്റർ സുജിത്ത് തില്ലങ്കേരി, നിസാർ തലശേരി, അബ്ദുൾ റഹിമാൻ കൊളത്തായി, ചന്ദ്രൻ എന്നിവർ സംസാരിച്ചു. 500 ഓളം പേർ പരിപാടി കാണാനെത്തി. സിവിൽ എക്സൈസ് ഓഫീസർമാരായ വി.കെ ഫൈസൽ, ടി. പ്രദീഷ് , വനിതാ സിവിൽ എക്സൈസ് ഓഫീസർ ഐശ്വര്യ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Awareness street painting organized in Thalassery on May 31 Anti-Tobacco Day