കണ്ണൂർ : റോഡിലെ എഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഇന്ന് അർധരാത്രി മുതല്‍ പിഴ നല്‍കണം. റോഡിലെനിയമലംഘനം കണ്ടെത്താന്‍ 675 എഐ ക്യാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറയും ചുവപ്പ് സിഗ്നല്‍പാലിക്കുന്നുണ്ടോയെന്ന്കണ്ടെത്താന്‍ 18 ക്യാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്. ബോധവത്കരണ നോട്ടീസ് നല്‍കല്‍ സമയംപൂര്‍ത്തിയായതിനെത്തുടര്‍ന്നാണ് പിഴ ചുമത്തലിലേക്ക് കടക്കുന്നത്.

12 വയസ്സിൽ താഴെയുള്ള കുട്ടിയെരണ്ടുപേർക്കൊപ്പംഇരുചക്രവാഹനത്തിൽകൊണ്ടുപോകുന്നതിന് തൽക്കാലം പിഴ ഈടാക്കില്ല. പിഴ ഇങ്ങനെയാണ് ഹെൽമറ്റില്ലാത്ത യാത്ര - 500 രൂപ (രണ്ടാം തവണ പിടിക്കപ്പെട്ടാൽ- 1000 രൂപ) ലൈസൻസില്ലാ തെയുള്ള യാത്ര - 5000 രൂപ
ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം- 2000 രൂപ അമിതവേഗത -2000 രൂപസീറ്റ്‌ബെൽറ്റില്ലെ ങ്കിൽ ആദ്യതവണ -500 രൂപപിഴ(ആവർത്തിച്ചാൽ -1000 രൂപ) മദ്യപിച്ച്‌വാഹന മോടിച്ചാൽ ആറുമാസം തടവ് അല്ലെങ്കിൽ 10,000 രൂപ പിഴ. രണ്ടാംതവണപിടിയിലായാൽ രണ്ടു വർഷം തടവ് അല്ലെങ്കിൽ 15,000 രൂപ പിഴ ഇൻഷുറൻസില്ലാതെ വാഹനം ഓടിച്ചാൽ മൂന്നുമാസം തടവ് അല്ലെങ്കിൽ 2000 രൂപ പിഴ. രണ്ടാംതവണ പിടിയിലായാൽ മൂന്നു മാസം തടവ്‌അല്ലെങ്കിൽ 4000 രൂപ പിഴ രണ്ടിൽ കൂടുതൽ പേരുമായി ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചാൽ -1000 രൂപ
Vigilance from 12 o'clock if the key is empty, each AI camera will detect violations;5000 for riding without a license and 500 without a helmet