വെൽഡേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മെയ് 11 ന് ഏറണാകുളത്ത് നടക്കും

വെൽഡേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മെയ് 11 ന് ഏറണാകുളത്ത് നടക്കും
May 9, 2025 02:26 PM | By Rajina Sandeep

(www.thalasserynews.in)ഓൾ കൈൻഡ്‌സ് ഓഫ് വെൽഡേഴ്സ് അസ്സോസിയേഷൻ്റെ പ്രഥമ സംസ്ഥാന സമ്മേളനം മെയ് 11 ന് ഏറണാകുളം കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. സമ്മേളന നഗരിയിൽ വിവിധ കമ്പനികളുടെ പ്രദർശന സ്റ്റാളുകളുമുണ്ടാകുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

വിവിധ ജില്ലകളിൽ നിന്നായി 1500 ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. വെൽഡിങ് മേഖലയിൽ സ്വതന്ത്രമായി തൊഴിൽ ചെയ്യുവാനുള്ള സ്വാതന്ത്ര്യത്തെ കുറിച്ച് ചർച്ച നടത്തും. പ്രധിനിധി സമ്മേളനം രാവിലെ 10 മണിക്ക് എറണാകുളം എം.എൽ.എ ടി.ജെ.വിനോദ് ഉദ്ഘാടനം ചെയ്യും. ട്രേഡ് യൂനിയൻ പ്രഖ്യാപനവും ലോഗോ പ്രകാശനവും നടക്കും. പൊതു സമ്മേളനം വൈകുന്നേരം 4 മണിക്ക് വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന അധ്യക്ഷൻ ദീപു കെ.ഡി ചടങ്ങിൽ അധ്യക്ഷത വഹിക്കും. വയനാട് ദുരന്തബാധിതർക്ക് ടേബിളുകൾ നിർമ്മിച്ചു നൽകിയവരെ ചടങ്ങിൽ ആദരിക്കും. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ താങ്ങും തണലും പദ്ധതിയിൽ നിർമ്മിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ ദാനവും സമ്മാനക്കൂപ്പണിൻ്റെ നറുക്കെടുപ്പും ചടങ്ങിൽ വെച്ച് നടക്കും. സംസ്ഥാന നേതാക്കളായ നികേഷ്.കെ.പി, അഭിലാഷ്.എം, മുഹമ്മദ് ജവാഹർ, സെബി.പി.ടി, അജാസ് ഖാൻ, ബിജു സേവിയർ എന്നിവർ ചടങ്ങിൽ

സംബന്ധിക്കുമെന്നും വാർത്താ സമ്മേളനത്തിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് റിജേഷ് പുതിയതെരു, സിക്രട്ടറി കെ.വി.സന്തോഷ് മാഹി,

ജോ.സെക്രട്ടറി ശ്രീജിത്ത് പെരളശ്ശേരി, ട്രഷറർ ഷിജിൽ അഞ്ചരക്കണ്ടി

എന്നിവർ അറിയിച്ചു.

Welders Association state conference to be held in Ernakulam on May 11

Next TV

Related Stories
പുത്തൻപുരയിൽ മുരിക്കോളി കുടുംബ സംഗമം നാളെ  തലശേരി ലയൺസ് ക്ലബ് ഹാളിൽ

May 9, 2025 09:51 PM

പുത്തൻപുരയിൽ മുരിക്കോളി കുടുംബ സംഗമം നാളെ തലശേരി ലയൺസ് ക്ലബ് ഹാളിൽ

പുത്തൻപുരയിൽ മുരിക്കോളി കുടുംബ സംഗമം നാളെ തലശേരി ലയൺസ് ക്ലബ്...

Read More >>
എള്ളോളം പൊന്നില്ലാതെ തലശേരിയിൽ  ഒരു കല്യാണം ; മാതൃകയായി സിപിഎം നേതാവ് എം.പ്രകാശൻ മാസ്റ്ററുടെയും, പൊന്ന്യം ചന്ദ്രൻ്റെയും മക്കളുടെ വിവാഹം

May 9, 2025 09:32 PM

എള്ളോളം പൊന്നില്ലാതെ തലശേരിയിൽ ഒരു കല്യാണം ; മാതൃകയായി സിപിഎം നേതാവ് എം.പ്രകാശൻ മാസ്റ്ററുടെയും, പൊന്ന്യം ചന്ദ്രൻ്റെയും മക്കളുടെ വിവാഹം

മാതൃകയായി സിപിഎം നേതാവ് എം.പ്രകാശൻ മാസ്റ്ററുടെയും, പൊന്ന്യം ചന്ദ്രൻ്റെയും മക്കളുടെ...

Read More >>
ആശ വർക്കർമാരുടെ രാപകൽ സമര യാത്രക്ക് തലശേരിയിൽ ഉജ്വല  സ്വീകരണം

May 9, 2025 07:43 PM

ആശ വർക്കർമാരുടെ രാപകൽ സമര യാത്രക്ക് തലശേരിയിൽ ഉജ്വല സ്വീകരണം

ആശ വർക്കർമാരുടെ രാപകൽ സമര യാത്രക്ക് തലശേരിയിൽ ഉജ്വല ...

Read More >>
റേഡിയോളജി വിഭാഗം; എംആർഐ -സിടി  സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

May 9, 2025 06:24 PM

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ

റേഡിയോളജി വിഭാഗം; എംആർഐ -സിടി സ്കാനിം​ഗുകൾക്ക് 30% വരെ ഇളവുകളുമായി പാർകോ...

Read More >>
പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

May 9, 2025 10:32 AM

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു

പാകിസ്ഥാന് നേരെ ജലയുദ്ധം തുടർന്ന് ഇന്ത്യ ; ചെനാബ് നദിയിലെ 2 ഡാമുകൾ തുറന്നുവിട്ടു...

Read More >>
Top Stories

Entertainment News