#Aditya L1 | ആദിത്യ എല്‍1 നാളെ പുലര്‍ച്ചെ ഭൂമിയോട് വിടപറയും ; സൂര്യനിലേക്കുള്ള യാത്രക്കിടെ പര്യവേക്ഷണവും തുടങ്ങി

#Aditya L1   | ആദിത്യ എല്‍1 നാളെ പുലര്‍ച്ചെ ഭൂമിയോട് വിടപറയും ; സൂര്യനിലേക്കുള്ള യാത്രക്കിടെ പര്യവേക്ഷണവും തുടങ്ങി
Sep 18, 2023 02:33 PM | By Rajina Sandeep

(www.thalasserynews.in)  ഭൂമിയില്‍നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്‍റിലേക്കുള്ള യാത്ര തുടങ്ങുന്നതിന് മുമ്പ് തന്നെ പര്യവേക്ഷണം ആരംഭിച്ച് ഇന്ത്യയുടെ പ്രഥമ സൂര്യ പഠന ദൗത്യമായ ആദിത്യ എൽ1. ഭൂമിയില്‍നിന്ന് 50,000 കിലോമീറ്റര്‍ അകലെയായുള്ള സൂക്ഷ്മ കണങ്ങളെക്കുറിച്ചും വൈദ്യുതചാര്‍ജുള്ള കണികകളെക്കുറിച്ചും ശാസ്ത്രീയ വിവരങ്ങളാണ് പേടകം ശേഖരിച്ചുതുടങ്ങിയത്.

പേടകത്തിലെ സുപ്ര തെര്‍മല്‍ ആന്‍ഡ് എനര്‍ജെറ്റിക് പാര്‍ട്ടിക്കിള്‍ സ്പെക്ട്രോമീറ്റര്‍ (സ്റ്റെപ്സ്)  എന്ന പര്യവേക്ഷണ ഉപകരണം ഐ.എസ്.ആര്‍.ഒ പ്രവര്‍ത്തിപ്പിച്ചതോടെയാണ് പേടകം പര്യവേക്ഷണം ആരംഭിച്ചത്.

പര്യവേക്ഷണ ഉപകരണത്തിലെ ആറു സെന്‍സറുകള്‍ വിവിധ ദിശകളിലായി തിരിഞ്ഞാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ഭൂമിയുടെ ചുറ്റുപാടുമുള്ള സൂക്ഷ്മ കണങ്ങളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.

സെപ്റ്റംബര്‍ പത്തിനാണ് ഈ പര്യവേക്ഷണ ഉപകരണം പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയത്. ഭൂമിയില്‍നിന്ന് 50000 കിലോമീറ്ററും കടന്ന് പേടകം യാത്ര ചെയ്യാന്‍ തുടങ്ങുന്നതുവരെയാണ് പര്യവേക്ഷണം നടന്നതെന്നും സൂര്യപഠന ദൗത്യത്തിന് ഏറെ നിര്‍ണായകമാണിതെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു.

ഇന്ത്യയുടെ സൂര്യ പഠന ദൗത്യം ആദിത്യ എൽ വണ്ണിന്‍റെ നാലാമത്തെ ഭ്രമണപഥം ഉയർത്തൽ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 15ന് വിജയകരമായി പൂർത്തിയാക്കിയിരുന്നു, ഇതിനുശേഷം ഭൂമിയില്‍നിന്ന് 256 കി.മീ. അടുത്ത ദൂരവും 121973 കി.മീ. അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകമുള്ളത്.

ഭൂമിയില്‍നിന്ന് പേടകത്തെ യാത്രയാക്കുന്നതിനുള്ള നിര്‍ണായകമായ ദൗത്യമാണ് ഇനി ബാക്കിയുള്ളത്. ഇന്ന് ഒരു രാത്രി കൂടിയായിരിക്കും ആദിത്യ എല്‍ വണ്‍ ഭൂമിയുടെ നിയന്ത്രണത്തിലുള്ള ഭ്രമണപഥത്തിലുണ്ടാകുക. സെപ്റ്റംബര്‍ 19ന് (ചൊവ്വാഴ്ച) പുലര്‍ച്ചെ രണ്ടിനായിരിക്കും ഭൂമിയില്‍നിന്ന് പേടകത്തെ യാത്രയാക്കുന്നതിനുള്ള ട്രാന്‍സ് ലഗ്രാഞ്ച് പോയന്‍റ് ഒന്നിലേക്കുള്ള ഭ്രമണപഥം ഉയര്‍ത്തല്‍ നടക്കുക.

ലഗ്രാഞ്ച് പോയന്‍റ് ഒന്നിലേക്ക് പോകുന്നതിന് മുന്നോടിയായിട്ടുള്ള ഭ്രമണപഥത്തിലേക്കായിരിക്കും പേടകത്തെ മാറ്റുക. തുടര്‍ന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്‍റിലേക്കുള്ള 110 ദിവസത്തോളം നീളുന്ന പേടകത്തിന്‍റെ യാത്ര  ആരംഭിക്കും. ഈ നീണ്ട യാത്രക്കുശേഷമായിരിക്കും പേടകം ലഗ്രാഞ്ച് ഒന്നിന് ചുറ്റുമുള്ള ഹാലോ ഓർബിറ്റിലെത്തുക.

പേടകം ഇവിടെ സ്ഥാനമുറപ്പിച്ചുകൊണ്ടായിരിക്കും സൂര്യ പര്യവേക്ഷണം നടത്തുക. സൂര്യനെ പഠിക്കാന്‍ ഏറ്റവും അനുയോജ്യമായ പോയന്‍റാണ് ലഗ്രാഞ്ച് ഒന്ന്. സെപ്റ്റംബര്‍ രണ്ടിനാണ് ഇന്ത്യ വിജയകരമായി ആദിത്യ എല്‍1 വിക്ഷേപിച്ചത്.

#Aditya L1 will bid #farewell to earth #tomorrow #morning#Exploration also began# during the# journey to the#Sun

Next TV

Related Stories
#thalassery|  തലശേരി നഗരസഭാ ടൗൺ ഹാൾ ഇനി കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺ ഹാൾ ;  പുനർനാമകരണം സ്പീക്കർ അഡ്വ.എ.എൻ ഷംസീർ നിർവഹിച്ചു.

Sep 23, 2023 04:23 PM

#thalassery| തലശേരി നഗരസഭാ ടൗൺ ഹാൾ ഇനി കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺ ഹാൾ ; പുനർനാമകരണം സ്പീക്കർ അഡ്വ.എ.എൻ ഷംസീർ നിർവഹിച്ചു.

തലശേരി നഗരസഭാ ടൗൺ ഹാൾ ഇനി കോടിയേരി ബാലകൃഷ്ണൻ സ്മാരക ടൗൺ ഹാൾ ; പുനർനാമകരണം സ്പീക്കർ അഡ്വ.എ.എൻ ഷംസീർ...

Read More >>
#case|  മതപഠനകേന്ദ്രത്തില്‍ നിന്ന് ബന്ധുവിനെ കൂട്ടിക്കൊണ്ടുപോകാനെത്തിയ യുവാവിന് മര്‍ദ്ദനമേറ്റു, സുരക്ഷാ ജീനക്കാരനെതിരെ കേസ്

Sep 23, 2023 03:53 PM

#case| മതപഠനകേന്ദ്രത്തില്‍ നിന്ന് ബന്ധുവിനെ കൂട്ടിക്കൊണ്ടുപോകാനെത്തിയ യുവാവിന് മര്‍ദ്ദനമേറ്റു, സുരക്ഷാ ജീനക്കാരനെതിരെ കേസ്

മതപഠനകേന്ദ്രത്തില്‍ നിന്ന് ബന്ധുവിനെ കൂട്ടിക്കൊണ്ടുപോകാനെത്തിയ യുവാവിന് മര്‍ദ്ദനമേറ്റു, സുരക്ഷാ ജീനക്കാരനെതിരെ...

Read More >>
#heavyrain|  സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Sep 23, 2023 03:13 PM

#heavyrain| സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യത; 6 ജില്ലകളിൽ യെല്ലോ...

Read More >>
#Onlinefraud|  തലശേരിയിലും ഓൺലൈൻ തട്ടിപ്പ് ; രണ്ട് പേർക്ക് രണ്ട് ലക്ഷത്തിലേറെ രൂപ നഷ്ടം

Sep 23, 2023 01:51 PM

#Onlinefraud| തലശേരിയിലും ഓൺലൈൻ തട്ടിപ്പ് ; രണ്ട് പേർക്ക് രണ്ട് ലക്ഷത്തിലേറെ രൂപ നഷ്ടം

തലശേരിയിലും ഓൺലൈൻ തട്ടിപ്പ് ; രണ്ട് പേർക്ക് രണ്ട് ലക്ഷത്തിലേറെ രൂപ...

Read More >>
#pinarayivijayan| പ്രസംഗത്തിനിടെ അനൗൺസ്മെന്റ്,  കുപിതനായി മുഖ്യമന്ത്രി ; കാസർകോട് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി

Sep 23, 2023 12:20 PM

#pinarayivijayan| പ്രസംഗത്തിനിടെ അനൗൺസ്മെന്റ്, കുപിതനായി മുഖ്യമന്ത്രി ; കാസർകോട് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി

പ്രസംഗത്തിനിടെ അനൗൺസ്മെന്റ്, കുപിതനായി മുഖ്യമന്ത്രി ; കാസർകോട് പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോയി...

Read More >>
#loanapp|  ലോണ്‍ ആപ്പ് തട്ടിപ്പ്: ഈ വര്‍ഷം മാത്രം 1427 പരാതിക്കാര്‍: 72 ആപ്പുകള്‍ നീക്കം ചെയ്യുമെന്ന് പോലീസ്

Sep 23, 2023 10:58 AM

#loanapp| ലോണ്‍ ആപ്പ് തട്ടിപ്പ്: ഈ വര്‍ഷം മാത്രം 1427 പരാതിക്കാര്‍: 72 ആപ്പുകള്‍ നീക്കം ചെയ്യുമെന്ന് പോലീസ്

ലോണ്‍ ആപ്പ് തട്ടിപ്പ്: ഈ വര്‍ഷം മാത്രം 1427 പരാതിക്കാര്‍: 72 ആപ്പുകള്‍ നീക്കം ചെയ്യുമെന്ന്...

Read More >>
Top Stories