കണ്ണൂർ:(www.thalasserynews.in)കണ്ണൂർ നഗരത്തിനടുത്ത് ബർണ്ണശേരി, തില്ലേരി ഭാഗങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷ മായി. ഇന്ന് കാല ത്ത് പേ ഇളകിയതെന്ന് കരുതുന്ന പട്ടിയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രികളിൽ പ്രതിരോധ കുത്തിവെപ്പിന് വിധേയ മാക്കി തില്ലേരി മിലിട്ടറി ഹോസ്‌പിറ്റൽ ഭാഗങ്ങളിൽ നിന്നാണ് കുടിയേറ്റത്. ഒരു വീട്ടമ്മക്കും അന്യസംസ്ഥാന തൊഴിലാക്കും കടിയേറ്റു. പരിസരത്തെ ഒരു പശുവിനും കടിയേറ്റിട്ടുണ്ട്.
ഏതാനും നാളുകൾക്ക് മുമ്പ് കണ്ണൂർ നഗരത്തിൽ നിന്നും നിരവധി പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിരുന്നു. പുതിയ ബസ് സ്റ്റാൻറ്, ബേങ്ക് റോഡ്, ഫോർട്ട് റോഡ് എന്നി വിടങ്ങളിൽ നിന്നാണ് കടിയേറ്റിരുന്നത്
Stray dog spreads fear in Kannur city again; several people injured