(www.thalasserynews.in)ധര്‍മ്മടം ഗവ. ബ്രണ്ണൻ കോളേജിലെ എൻ.സി.സി. കേഡറ്റുകൾ പുനീത് സാഗർ അഭിയാൻ പദ്ധതിയുടെ ഭാഗമായി പേപ്പർ ബാഗുകൾ തയാറാക്കി. പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയുടെ ഉദ്ഘാടനം കോളേജിന്റെ പ്രിൻസിപ്പൽ നിർവഹിച്ചു. എൻ.സി.സി. കേഡറ്റുകൾ തയാറാക്കിയ പേപ്പർ ബാഗുകൾ പ്രിൻസിപ്പലിന് കൈമാറിയാണ് പരിപാടിക്ക് തുടക്കംകുറിച്ചത്.

തുടർന്ന് കോളേജിലെ എല്ലാ ഡിപ്പാർട്ട്മെന്റുകളിലേക്കും സമീപത്തെ കടകളിലേക്കും പേപ്പർ ബാഗുകൾ വിതരണം ചെയ്യുകയും ചെയ്തു. ബാഗുകളുടെ വിതരണം മാത്രമല്ല, പ്ലാസ്റ്റിക് ഉപഭോഗത്തിന്റെ ദുഷ്പ്രഭാവത്തെക്കുറിച്ചും പേപ്പർ ബാഗുകളുടെ ആവശ്യകതയെയും കുറിച്ച് എൻസിസി വിദ്യാർത്ഥികൾ അവബോധം സൃഷ്ടിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനായി യുവജനങ്ങൾ കൈകൊള്ളുന്ന ശ്രമങ്ങൾ സാമൂഹ്യത്തിനു മാതൃകയാകുന്നുവെന്ന സന്ദേശമാണ് ഈ പരിപാടി നൽകുന്നത്.
Puneet Sagar Abhiyan; Brennan College NCC students made paper bags