തലശ്ശേരി :(www.thalasserynews.in)തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂൾ (തയ്യിൽ സ്കൂൾ)നീന്തൽ പരിശീലനം തലശ്ശേരി നോർത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ മൂന്നുവർഷങ്ങളിലായി ഏഴാം ക്ലാസ് കഴിഞ്ഞു പോകുന്ന മുഴുവൻ കുട്ടികൾക്കും നീന്തൽ പരിശീലനം നൽകി വരുന്നുണ്ട്.
പി.ടി.എ.പ്രസിഡൻ്റ് മേരി ഹിമ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനാധ്യാപിക ഇ.എം രാഗിണി സ്വാഗതവും പി.പി.മനീഷ് നന്ദിയും പറഞ്ഞു.സ്കൂളിലെ തന്നെ അധ്യാപകനായ കെ.ധന്യേഷിൻ്റെ നേതൃത്വത്തിൽ സ്ക്കൂളിലെ അധ്യാപകരാണ് നീന്തൽ പരിശീലനം നൽകുന്നത്.
Swimming training organized at South UP School, Kavumbhagam, Thalassery