തലശേരി:(www.thalasserynews.in) കാപ്പയിൽ നാടുകടത്തിയ പ്രതികൾ നാട്ടിൽ കറങ്ങുന്നു ; തലശേരി സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി ജയിലിലടച്ചു സ്ഥിരം കുഴപ്പക്കാരനായതിനെ തുടർന്ന് കാപ്പ ചുമത്തി നാട് കടത്തിയ പ്രതി നിയമം ലംഘിച്ച് വീണ്ടും നാട്ടിലിറങ്ങിയതോടെ പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തലശ്ശേരി ഇന്ദിരാ പാർക്കിനടുത്ത ഷുഹൈബിനെയാണ്(35) കോടതി ജയിലിലടച്ചത്. കണ്ണൂർ റേഞ്ച് ഡി ഐ ജിയുടെ ഉത്തരവ് പ്രകാരം മാർച്ച് 31 നാണ് ഷുഹൈബിനെ ജില്ലയിൽ നിന്നും നാടുകടത്തിയത്.
6 മാസം നാട്ടിൽ വരാൻ വിലക്കുള്ള ഷുഹൈബ് വീണ്ടും തലശ്ശേരിയിൽ എത്തിയതോടെയാണ് പുതുതായി ചുമതലയേറ്റ പ്രിൻസിപ്പൽ എസ്ഐ വിവി ദീ പ്തി ഇന്ദിരാ പാർക്കിനടുത്ത് വച്ച് കസ്റ്റഡിയിലെടുത്തത്. ലഹരി മരുന്ന്, അടിപിടി തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഷുഹൈബ്.
The# accused who were #deported in Kappa are roaming in the #country;The youth, a native of #Thalassery, was# arrested by the# police and put in #jail