വടകര:(www.thalasserynews.in) കോഴിക്കോട് ഐബിയിലെ പ്രിവന്റീവ് ഓഫീസർ പ്രമോദ് പുളിക്കൂൽ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വടകരയിൽ ചാരായവുമായി ഒരാളെ പിടിച്ചു. മണിയൂർ ചെരണ്ടത്തൂർ ദേശത്ത് വലിയ പറമ്പിൽ ബാലകൃഷ്ണൻ എന്നയാളാണ് പിടിയിലായത്.

മണിയൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ 305 നമ്പർ വീടിന്റെ പിൻവശത്ത് വെച്ച് 3 ലിറ്റർ ചാരായവും 40 ലിറ്റർ വാഷും സൂക്ഷിച്ച നിലയിലാണ് പിടിച്ചെടുത്തത്. ഇന്ന് പകൽ 4 മണിക്കാണ് ഇയാളെ പോലീസ് പിടികൂടിയത്.
സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ അബ്ദുൾ സമദും സംഘവും ചേർന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. സിവിൽ എക്സൈസ് ഓഫീസർമാരായ ലിനീഷ് പി, ജിജു കെ എൻ, സുനീഷ് എൻ എസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ തുഷാര ടി പി, ഡ്രൈവർ ബാബിന് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു
A# man was# arrested in# Vadakara with a charayam