തലശേരി:(www.thalasserynews.in) ഓൺ ലൈൻ തട്ടിപ്പ് പരാതിയിൽ തലശ്ശേരിയിലും ഐ.ടി. വകുപ്പിൽ കേസ്. വ്യത്യസ്ഥമായ രണ്ട് സംഭവങ്ങളിൽ രണ്ട് ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ട രണ്ട് പേരുടെ പരാതിയിലാണ് തലശ്ശേരി പോലീസ് കേസെടുത്തത്.

ഇല്ലത്ത് താഴയിലെ ചെറുവന വീട്ടിൽ ജി. വിമൽ കുമാറിൽ നിന്ന് 1,20,000 രൂപയും, പിലാക്കൂലിലെ തെംസ് വീട്ടിൽ പി. മഹമൂദിൽ നിന്ന് 99,524 രൂപയുമാണ് അജ്ഞാതർ ഓൺലൈൻ വഴി തട്ടിയത്.
ഇക്കഴിഞ്ഞ മെയ് ഒന്നിനാണ് വിമൽകുമാർ(36) തട്ടിപ്പിനിരയായത്. 8456 8510442 എന്ന നമ്പറിൽ നിന്നും വിമൽ കുമാറിനെ വാട്സ്അപിൽ വിളിച്ച് ഓൺ ലൈൻ ട്രേഡിംഗ് ലിങ്ക് അയച്ചു കൊടുത്തു.
ഇതിൽ പണം നിക്ഷേപിച്ചാൽ ലാഭം കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച് വിമൽ കുമാറിന്റെ കോഴിക്കോട് വെ സ്റ്റ് ഹില്ലിലുള്ള ആക്സിസ് ബാങ്ക് അക്കൗണ്ടിൽ നിന്നുമാണ് ഓൺലൈൻ വഴി മൂന്ന് തവണകളിലായി ഒന്നേകാൽ ലക്ഷത്തോളം രൂപ പിൻവലിച്ചത്.
ബിസിനസുകാരനായ മഹമൂദിന്റെ (62) തലശേരിയിലെ സ്റ്റേറ്റ് ബാങ്ക് ടൗൺ ബ്രാഞ്ച് ശാഖയിൽ നിന്നാണ് ഒരു ലക്ഷത്തോളം ഓൺ ലൈൻ വഴി തട്ടിയത്. ബാങ്കിന്റെ ഇടപാടുകാരനായ മഹമൂദിന് ഡൽഹിയിലെ സ്ഥാപനം അയച്ച ഉരുപ്പടികൾ മാറിയതായി വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
ഡൽഹിയിലെ പ്രൊഫഷണൽ കൊറിയറിലെ സ്റ്റാഫാണെന്ന് പറഞ്ഞാണ് മഹമൂദിൽ നിന്നും യു.പി.ഐ. ഐ.ഡിയും, പിന്നും കൈക്കലാക്കിയത്.
#Online #fraud in #Thalassery too;Two people #lost more than two lakh #rupees