തലശേരി:(www.thalasserynews.in) നവതിയാഘോഷ ഭാഗമായി മുബാറക് സ്കൂളിൽ സജ്ജീകരിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള ബാസ്കറ്റ് ബാൾ കോർട്ട് ബുധനാഴ്ച രാവിലെ 10 ന് സ്പീക്കർ അഡ്വ.എ. എൻ. ഷംസീർ ഉത്ഘാടനം ചെയ്യും.

സംഘാടക സമിതി ചെയർമാൻ എ.കെ. സകരിയ അദ്ധ്യക്ഷത വഹിക്കും. പൊതു വിദ്യാഭ്യാസ രംഗത്ത് മാതൃകാ പരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന മദ്രസ്സത്തുൽ മുബാറക് സ്കൂ ളിന്റെ നവതി ആഘോഷ ഭാഗമായാണ് 13 ലക്ഷത്തോളം രൂപ മുടക്കി ബാസ്കറ്റ് ബോൾ കോർട്ട് പണിതത്.
കഴിഞ്ഞ ഏപ്രിൽ മുതൽ സ്കൂളിൽ വ്യത്യസ്ഥ പരിപാടികൾ സംഘടിപ്പിച്ചു വരികയാണെന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഇതോടൊപ്പം തലശ്ശേരി മേഖലയിലെ 6, 7, 8 ക്ലാസുകളിലെ കുട്ടികൾക്കായി ഈ മാസം 23 മുതൽ 29 വരെ ബാസ്കറ്റ് ബാൾ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. അടുത്ത വർഷം ജനവരി 13, 14 തീയ്യതികളിൽ തലശേരി നോർത്ത് , സൗത്ത്, പാനൂർ, ചൊക്ലി, സബ്ബ് ജില്ലകളിലെയും മാഹി മേഖലകളിലെയും സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ പൂർവ്വ വിദ്യാർത്ഥികൾക്കായിബാസ്കറ്റ് ബാൾ മത്സരവും നടത്തും. സി. ഹാരിസ് ഹാജി, എ.കെ. സകരിയ, ബഷീർ ചെറിയാണ്ടി, പ്രൊ. എ.പി. സുബൈർ, സി. എ. അബൂബക്കർ, കെ.ടി.പി.ആയിഷ, ടി.വി. എ. ബഷീർ, തഫ്ലിം മാണിയാട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
#International #standard #basketball court has been prepared at# Mubarak School;Speaker AN Shamseer will inaugurate it on Wednesday