തലശ്ശേരി:(www.thalasserynews.in) തലശ്ശേരി നാല്‍പ്പത്തിരണ്ടാമത് മലയാളി മാസ്റ്റേര്‍സ് സംസ്ഥാന മീറ്റിന് തലശ്ശേരിയില്‍ തുടക്കമായി. വി. ആര്‍ കൃഷ്ണയ്യര്‍ മെമ്മോറിയല്‍ സിന്തറ്റിക്ക് സ്‌റ്റേഡിയത്തില്‍ രണ്ട് ദിവസങ്ങളിലായാണ് അത്‌ലറ്റിക് മീറ്റ് നടന്നു വരുന്നത്.

കെ. പി മോഹനന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. എം. എസ് ജോസഫ് അധ്യക്ഷനായി. ഇ. കൃഷ്ണന്‍ കുട്ടി സ്വാഗതം പറഞ്ഞു. വൈ. ചന്ദ്രബാബു, അസൈനാര്‍, സോസിയ വിജയകുമാര്‍, വി. ഇ കുഞ്ഞനന്ദന്‍, വി. കെ സുധി എന്നിവര്‍ സംസാരിച്ചു. 30 വയസുമുതല്‍ 85 വയസുവരെയുള്ള 700 ല്‍ പരം താരങ്ങളാണ് മാറ്റുരയ്ക്കുന്നത്.
The Malayali Masters State Athletic Meet has started in Thalassery.