പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം മാര്‍ച്ച് മൂന്നിന്

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം മാര്‍ച്ച് മൂന്നിന്
Mar 1, 2024 11:31 AM | By Rajina Sandeep

കണ്ണൂർ : ജില്ലയില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി മാര്‍ച്ച് മൂന്നിന് നടക്കും. 2143 ബൂത്തുകളിലായി 174030 കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കും. ജില്ലാതല ഉദ്ഘാടനം മൂന്നിന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിക്കും.

ജില്ലാ വികസന കമ്മീഷണര്‍ സന്ദീപ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. അങ്കണവാടികള്‍, സ്‌കൂളുകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, വായനശാലകള്‍, വിമാനത്താവളങ്ങള്‍, അതിഥി തൊഴിലാളി ക്യാമ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകളിലും മൊബൈല്‍ ബൂത്തുകള്‍ വഴിയും തുള്ളി മരുന്ന് ലഭ്യമാക്കും.

രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകാരോഗ്യസംഘടന 2014 മാര്‍ച്ചില്‍ ഇന്ത്യയെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചെങ്കിലും അയല്‍രാജ്യങ്ങളില്‍ പോളിയോ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ രോഗ സാധ്യത ഒഴിവാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.

സോഷ്യല്‍ മീഡിയ വഴി പോളിയോ തുള്ളിമരുന്നിനെക്കുറിച്ച് വ്യാജ സന്ദേശം നല്‍കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ വികസന കമ്മീഷണര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ.ജി അശ്വിന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ. വി അബ്ദുസലാം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐഎസ്എം) ഡോ. പി ജെയ്‌നി, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Distribution of pulse polio drops on March 3

Next TV

Related Stories
വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Jul 13, 2025 11:46 AM

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു...

Read More >>
കണ്ണൂർ നഗരത്തിൽ വീണ്ടും ഭീതി പരത്തി തെരുവ് നായ ; നിരവധി പേർക്ക് പരിക്കേറ്റു.

Jul 12, 2025 08:27 PM

കണ്ണൂർ നഗരത്തിൽ വീണ്ടും ഭീതി പരത്തി തെരുവ് നായ ; നിരവധി പേർക്ക് പരിക്കേറ്റു.

കണ്ണൂർ നഗരത്തിൽ വീണ്ടും ഭീതി പരത്തി തെരുവ് നായ ; നിരവധി പേർക്ക്...

Read More >>
വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Jul 12, 2025 06:58 PM

വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ...

Read More >>
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത

Jul 12, 2025 02:32 PM

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴക്ക്...

Read More >>
പുനീത് സാഗർ അഭിയാൻ ; ബ്രണ്ണൻ കോളേജ് എൻസിസി വിദ്യാർത്ഥികൾ പേപ്പർ ബാഗുകൾ നിർമ്മിച്ചു

Jul 12, 2025 10:46 AM

പുനീത് സാഗർ അഭിയാൻ ; ബ്രണ്ണൻ കോളേജ് എൻസിസി വിദ്യാർത്ഥികൾ പേപ്പർ ബാഗുകൾ നിർമ്മിച്ചു

പുനീത് സാഗർ അഭിയാൻ ; ബ്രണ്ണൻ കോളേജ് എൻസിസി വിദ്യാർത്ഥികൾ പേപ്പർ ബാഗുകൾ...

Read More >>
തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ  നീന്തൽ പരിശീലനം സംഘടിപ്പിച്ചു

Jul 11, 2025 03:05 PM

തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ നീന്തൽ പരിശീലനം സംഘടിപ്പിച്ചു

തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ നീന്തൽ പരിശീലനം...

Read More >>
Top Stories

News Roundup

//Truevisionall