തലശ്ശേരി: (www.thalasserynews.in) ഭര്‍ത്താവുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് രണ്ടരവയസുള്ള മകനുമൊത്ത് കിണറ്റില്‍ ചാടുകയും കുട്ടി മരിക്കുകയും ചെയ്ത സംഭവത്തില്‍ മാതാവിന് ജീവപര്യന്തം തടവും 25,000 രൂപ പിഴയും. ബക്കളം പുന്നക്കുളങ്ങര കുന്നൂല്‍ ഹൗസില്‍ ഉഷയെയാണ് (44) തലശ്ശേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി എ.വി. മൃദുല ശിക്ഷിച്ചത്.

ആത്മഹത്യ ശ്രമത്തിന് പ്രതിക്ക് ഒരു വര്‍ഷം തടവുമുണ്ട്. ശിക്ഷ ഒരുമിച്ച് ജീവപര്യന്തമായി അനുഭവിച്ചാല്‍ മതി. കൊറ്റാളി പടിയില്‍ ഹൗസില്‍ അനൂപിന്റെ ഭാര്യയാണ് ഉഷ. ഇവരുടെ ബന്ധത്തിൽ ജനിച്ച അക്ഷയ് (രണ്ടര) ആണ് കൊല്ലപ്പെട്ടത്. 2015 ജൂലൈ 12ന് പുലര്‍ച്ചെ മൂന്നോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
ഉഷ ആത്മഹത്യ ചെയ്യാനായി മകനുമൊത്ത് ഭര്‍തൃവീട്ടിലെ കിണറ്റില്‍ ചാടുകയായിരുന്നു. കുട്ടിയെ മരണത്തില്‍നിന്ന് രക്ഷിക്കാനായില്ല. കൊലക്കുറ്റത്തിനും ആത്മഹത്യ ശ്രമത്തിനുമാണ് ഉഷക്കെതിരെ പൊലിസ് കേസെടുത്തത്.
കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്.ഐയായിരുന്ന കുട്ടികൃഷ്ണന് പ്രാഥമിക അന്വേഷണം നടത്തുകയും ഇന്‍സ്പെക്ടറായിരുന്ന എം.പി. ആസാദ് അന്വേഷണം പൂർത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജയറാംദാസ് ഹാജരായി.
A two-and-a-half-year-old boy died during a suicide attempt;Thalassery court sentenced the mother to life imprisonment and a fine of Rs