---
title: "കാലവർഷം പതിവിലും നേരത്തെ ;  സംസ്ഥാനത്ത് മെയ് അവസാന വാരത്തോടെ കാലവർഷം എത്തും "
english_title: "Monsoon is earlier than usual;Monsoon will arrive in the state by the last week of May"
publisher: "thalasserynews.in"
canonical_url: "https://thalassery.truevisionnews.com/news/198943/monsoon-is-earlier-than-usualmonsoon-will-arrive-in-the-state-by-the-last-week-of-may"
published_at: "2024-04-15T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661d30b767d6e_Untitled-4_copy.jpg"
keywords: []
---

# കാലവർഷം പതിവിലും നേരത്തെ ;  സംസ്ഥാനത്ത് മെയ് അവസാന വാരത്തോടെ കാലവർഷം എത്തും 

> **Lead Summary:** *** ***സംസ്ഥാനത്തെ പൊള്ളുന്ന ചൂടിന് അറുതിയായി കാലവർഷം ഇത്തവണ പതിവിലും നേരെത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

## Article Content

*** ***സംസ്ഥാനത്തെ പൊള്ളുന്ന ചൂടിന് അറുതിയായി കാലവർഷം ഇത്തവണ പതിവിലും നേരെത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

മെയ് അവസാന വാരത്തോടെ കാലവർഷമെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.  എൽനിനോയുടെ സ്വാധീനം കുറഞ്ഞതോടെ വേനൽമഴ കൂടും.

സംസ്ഥാനത്ത് ഈ മാസം 18 മുതൽ വേനൽമഴ ശക്തിപ്പെടും. അതുപോലെ തന്നെ നാളെയും മറ്റന്നാളും മധ്യ- തെക്കൻ കേരളത്തിലും കോഴിക്കോട്, വയനാട് ജില്ലകളിലും മഴ ലഭിക്കും. 20 ന് ശേഷം വടക്കൻ കേരളത്തിലെ മറ്റു ജില്ലകളിലും മഴയെത്തുമെന്നാണ് അറിയിപ്പ്.

### Related Links & Sources
- [Original Story Source](https://thalassery.truevisionnews.com/news/198943/monsoon-is-earlier-than-usualmonsoon-will-arrive-in-the-state-by-the-last-week-of-may)