തിരക്കിനിടെ തലശേരിയിൽ പാർക്കു ചെയ്ത സ്ഥലം മറന്നു പോയി ; 80കാരന് സ്കൂട്ടർ തിരിച്ചു കിട്ടിയത് ഒരു മാസത്തിന് ശേഷം

തിരക്കിനിടെ തലശേരിയിൽ  പാർക്കു ചെയ്ത  സ്ഥലം മറന്നു പോയി ; 80കാരന് സ്കൂട്ടർ തിരിച്ചു കിട്ടിയത് ഒരു മാസത്തിന് ശേഷം
Apr 16, 2024 06:51 PM | By Rajina Sandeep

ലശേരി:(www.thalasserynews.in)  ആശുപത്രിയി ലായ ഭാര്യക്ക് മരുന്നെത്തിച്ചു നൽകാനുള്ള തിരക്കിൽ നഗരത്തിൽ വച്ച് മറന്ന സ്‌കൂട്ടി ഒരു മാസത്തെ തിരച്ചലിനൊ ടുവിൽ ഉടമയ്ക്ക് തിരിച്ചു കിട്ടി.

തലശേരിയിലെ പിങ്ക് പോലീസ് ഉദ്യോഗസ്ഥകളുടെ അന്വേഷണത്തിലാണ് വയോധി കനായ മുഴപ്പിലങ്ങാട് എളവനയിലെ ശ്രീനിവാസന് തന്റെ കെ.എൽ. 58. ഒ. 5977 നമ്പർ വാഹനം വീണ്ടുകിട്ടിയത്. ഇക്കഴിഞ്ഞ മാർച്ച് 14 ന് പുതി യ ബസ്സ്റ്റാന്റ് അച്ചൂട്ടി ആർക്കെയ്‌ഡിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് സ്കൂ‌ട്ടി നിർത്തിയിട്ട് തൊട്ടപ്പുറത്തുള്ള ജൻ ഔഷധിയിൽ മരുന്ന് വാങ്ങാൻ പോയതായിരുന്നു 80 കാരനായ ശ്രീനിവാസൻ.

മരുന്നും മറ്റ് സാധനങ്ങളും വാങ്ങി തിരിച്ചെത്തിയ പ്പോൾ തന്റെ വാഹനം നിർത്തിയിട്ട സ്ഥലം മറന്നു പോയി. പുതിയ ബസ് സ്റ്റാന്റ് പരിസരമാകെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഏറെ മനോവ്യഥയോടെ തലശ്ശേരി പോലീസിലും ട്രാഫിക് സെക്ഷനിലും മറ്റും മകളോടൊപ്പം ചെന്ന് പരാതി നൽകി.

വിവരം പിങ്ക് പോലീസിലും അറിയിച്ചു. ആഴ്ച‌കൾ കഴിഞ്ഞിട്ടും സ്കൂട്ടി കണ്ടെത്തിയില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് മണ്ണും പൊടിയും മൂടിയ നിലയിൽ ഒരു സ്കൂട്ടി കിടക്കുന്നത് പിങ്ക് പോലീസുകാരുടെ ശ്രദ്ധയിൽ പെട്ടത്. അവരെത്തി രജിസ്ട്രേഷൻ നമ്പർ തിരഞ്ഞ് നടത്തിയ അന്വേഷണത്തിൽ കാവുംഭാഗം സ്വദേശിനിയുടെതാണ് സ്‌കൂട്ടിയെന്ന് കണ്ടെത്തി.

ഇവരെ വിളിച്ചു വരുത്തിയ പ്പോഴാണ് തന്റെ അച്ചൻ വച്ചു മറന്ന വണ്ടിയാണെന്ന് അറിഞ്ഞത്. എ.എസ്.ഐ. സി. ഷൈജ, സഹപ്രവർത്തകരായ കെ. ലയന, എം.രജിഷ എന്നിവരുടെ സാന്നിധ്യത്തിൽ ശ്രീനിവാസനും മകളും സ്കൂട്ടി ഏറ്റു വാങ്ങി.

Forgot the parking place in Thalassery during the rush;The 80-year-old got the scooter back after a month

Next TV

Related Stories
കൊട്ടിയൂരിൽ നാശം വിതച്ച് കാട്ടാനക്കൂട്ടം ; വാഴകൃഷിയും, കുടിവെള്ള വിതരണ  പൈപ്പുകളും നശിപ്പിച്ചു

Apr 29, 2024 03:56 PM

കൊട്ടിയൂരിൽ നാശം വിതച്ച് കാട്ടാനക്കൂട്ടം ; വാഴകൃഷിയും, കുടിവെള്ള വിതരണ പൈപ്പുകളും നശിപ്പിച്ചു

കൊട്ടിയൂർ പാലുകാച്ചിയിൽ നാശം വിതച്ച് കാട്ടാനക്കൂട്ടം. പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചതിന് പുറമേ കുടിവെള്ള പൈപ്പുകളും കാട്ടാനക്കൂട്ടം...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 30 വരെ

Apr 29, 2024 02:20 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 30...

Read More >>
മാഹിയിൽ  വരവേൽപ്പ്; വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് എസ്.എൻ.ഡി.പി സ്വീകരണം

Apr 29, 2024 01:17 PM

മാഹിയിൽ വരവേൽപ്പ്; വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് എസ്.എൻ.ഡി.പി സ്വീകരണം

വാഗ്ഭടാനന്ദഗുരു പുരസ്ക്കാര ജേതാക്കൾക്ക് എസ്.എൻ.ഡി.പി...

Read More >>
പത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് പ്ലസ് ടു പ്രവേശനത്തിന് ബോണസ് പോയിന്‍റില്ല ; അടിമുടി പരിഷ്കാരങ്ങൾ

Apr 29, 2024 11:46 AM

പത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് പ്ലസ് ടു പ്രവേശനത്തിന് ബോണസ് പോയിന്‍റില്ല ; അടിമുടി പരിഷ്കാരങ്ങൾ

പത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചവർക്ക് പ്ലസ് ടു പ്രവേശനത്തിന് ബോണസ്...

Read More >>
ഉഷ്ണതരംഗം ; അങ്കണവാടികുട്ടികൾക്ക് ഒരാഴ്ച അവധി

Apr 29, 2024 09:33 AM

ഉഷ്ണതരംഗം ; അങ്കണവാടികുട്ടികൾക്ക് ഒരാഴ്ച അവധി

അങ്കണവാടികുട്ടികൾക്ക് ഒരാഴ്ച അവധി...

Read More >>
Top Stories