തലശേരിയിലെ ദിനേശ് ബീഡി ബ്രാഞ്ചുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഇല്ലത്ത് താഴ ബ്രാഞ്ചില്‍ ജോലി ചെയ്ത തൊഴിലാളികളുടെ സംഗമം ഞായറാഴ്ച വയലളം വെസ്റ്റ് എല്‍.പി.സ്‌കൂളില്‍ നടക്കും.

തലശേരിയിലെ ദിനേശ് ബീഡി ബ്രാഞ്ചുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഇല്ലത്ത് താഴ ബ്രാഞ്ചില്‍ ജോലി ചെയ്ത തൊഴിലാളികളുടെ സംഗമം  ഞായറാഴ്ച വയലളം വെസ്റ്റ് എല്‍.പി.സ്‌കൂളില്‍ നടക്കും.
May 9, 2024 02:21 PM | By Rajina Sandeep

തലശേരി:(www.thalasserynews.in) തലശേരിയിലെ ദിനേശ് ബീഡി ബ്രാഞ്ചുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഇല്ലത്ത് താഴ ബ്രാഞ്ചില്‍ ജോലി ചെയ്ത തൊഴിലാളികളുടെ സംഗമം ഞായറാഴ്ച വയലളം വെസ്റ്റ് എല്‍.പി.സ്‌കൂളില്‍ നടക്കും. ദിനേശ് ബീഡി കേന്ദ്ര സഹകരണ സംഘം ചെയര്‍മാന്‍ എം.കെ. ദിനേശ് ബാബു സംഗമം ഉത്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

തലശേരിയിലെ ദിനേശ് ബീഡി ബ്രാഞ്ചുകളില്‍ ഏറെ പ്രധാനപ്പെട്ട ഇല്ലത്ത് താഴ ബ്രാഞ്ചില്‍ നേരത്തെ 128 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ബീഡി ഉല്‍പാദന മേഖലയിലെ വിവിധങ്ങളായ പ്രതിസന്ധികള്‍ കാരണം ഇല്ലത്ത് താഴ ബ്രാഞ്ച് ഇപ്പോള്‍ ഇല്ല. ഇവിടത്തെ തൊഴിലാളികളെ സമീപ ബ്രാഞ്ചുകളിലേക്ക് പുനര്‍വിന്യസിച്ചു.അന്ന് ജോലി ചെയ്തിരുന്നവരില്‍ 38 ഓളം തൊഴിലാളികള്‍ മരണപ്പെട്ടു.

ജീവിച്ചിരിക്കുന്നവരാണ് ഞായറാഴ്ച വയലളം സ്‌കൂളില്‍ ഒത്തുചേരുന്നതെന്ന് സംഗമ പരിപാടികള്‍ക്ക് നേതൃത്വം വഹിക്കുന്ന ബീഡി തൊഴിലാളി യൂനിയന്‍ സി..ഐ.ടി.യു നേതാവ് ടി.പി. ശ്രീധരനും ഇല്ലത്ത് താഴ ബ്രാഞ്ചില്‍ ആദ്യ കാലത്ത് ബീഡി തെറുത്തിരുന്ന ചതുര്‍ഭാഷാ നിഘണ്ടു രചയിതാവ് ഞാറ്റിയേല ശ്രീധരനും വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

ദിനേശ് ബീഡി ബ്രാഞ്ചില്‍ നിന്നും ലഭിച്ച പൊതു വിജ്ഞാനം ദൈനം ദിന ജീവിതത്തില്‍ ഉപകാരപ്പെട്ടതിന്റെ അനുഭവങ്ങള്‍ വാർത്താ സമ്മേളനത്തില്‍ സംബന്ധിച്ച കെ കെ. ബിന്ദുവും പുറക്കണ്ടി പ്രീതയും കെ.വിനോദനും പങ്കു വച്ചു.

A meeting of the workers who worked in the Illath Thagha branch, the most important of the Dinesh Beedi branches in Thalassery, will be held at Wayalalam West L.P. School on Sunday.

Next TV

Related Stories
കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

May 19, 2024 10:10 PM

കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

കണ്ണപുരത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ...

Read More >>
വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 19, 2024 12:10 PM

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ...

Read More >>
തലശേരിയിൽ  വിവാഹവീട്ടിൽനിന്ന് ഒന്നരലക്ഷം രൂപ മോഷണം പോയി

May 18, 2024 02:48 PM

തലശേരിയിൽ വിവാഹവീട്ടിൽനിന്ന് ഒന്നരലക്ഷം രൂപ മോഷണം പോയി

തലശേരിയിൽ വിവാഹവീട്ടിൽനിന്ന് ഒന്നരലക്ഷം രൂപ മോഷണം...

Read More >>
വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്  മെയ്‌ 30 വരെ

May 18, 2024 12:41 PM

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ

വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30...

Read More >>
Top Stories