ധർമ്മടം പാലയാട് വീട് കുത്തിത്തുറന്ന് വൻ കവർച്ച ; സ്വർണവും, പണവും, ഇരുചക്രവാഹനവും കവർന്നു

ധർമ്മടം പാലയാട് വീട് കുത്തിത്തുറന്ന് വൻ കവർച്ച ; സ്വർണവും, പണവും, ഇരുചക്രവാഹനവും കവർന്നു
May 16, 2024 05:48 PM | By Rajina Sandeep

(www.panoornews.in)ധർമ്മടം പാലയാട്ട് വീട് കുത്തിതുറന്ന് സ്വർണ്ണവും, പണവും കവർന്നു. റിട്ട. ഹെൽത്ത് ഇൻസ്പക്ടർ പി.കെ സതീശൻ്റെ വീട്ടിലാണ് കവർച്ച നടന്നത്. സമീപത്തെ വീട്ടിൽ നിന്നും ഇരുചക്രവാഹനവും കവർന്നു. പാലയാട് ചിറക്കുനി മാണിയത്ത് സ്കൂളിനടുത്ത് റിട്ട.ഹെൽത്ത് ഇൻസ്പക്ടർ പി.കെ.സതീശന്റെ വന്ദനം എന്ന വീട്ടിലാണ് കവർച്ച നടന്നത്.

വീട് കുത്തിത്തുറന്ന മോഷ്ടാക്കൾ സ്വർണവും പണവും കവർന്നു. തൊട്ടടുത്തുള്ള റിട്ട. ബാങ്കുദ്യോഗസ്ഥൻ സുഗതന്റെ വീട്ടിൽ കവർച്ചാശ്രമവും നടന്നു. കിഴക്കേ പാലയാട് മൃഗാശുപത്രിക്കടുത്ത തച്ചന വയൽ പറമ്പിലെ ഷാജിയുടെ പുത്തൻ ഇരു ചക്ര വാഹനവും മോഷ്ടാക്കൾ കവർന്നു.

മോഷണം പോയ ബൈക്ക് വ്യാഴാഴ്ച പുലർച്ചെയോടെ എരഞ്ഞോളി കണ്ടിക്കൽ ബൈപാസിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. കഴിഞ്ഞ കുറെക്കാലമായി മോഷണ സംഭവങ്ങളൊന്നും ഇല്ലാതിരുന്ന പാലയാട് ഭാഗത്ത് കഴിഞ്ഞ ദിവസം അർദ്ധരാത്രിക്ക് ശേഷമാണ് മോഷ്ടാക്കൾ എത്തിയത്.

റിട്ട. ഹെൽത്ത് ഇൻസ്പക്ടർ സതീശനും ഭാര്യ റിട്ട. ബാങ്കുദ്യോഗസ്ഥ ജ്യോതിയും മക്കളുമാണിവിടെ താമസം. ദമ്പതികൾ മുകളിലത്തെ നിലയിലും മക്കൾ താഴെയുള്ള കിടപ്പുമുറികളിലുമായിരുന്നു.വ്യാഴാഴ്ച രാവിലെ ഉറക്കമുണർന്നപ്പോഴാണ് മോഷണം നടന്നതായി വിട്ടുകാർ അറിഞ്ഞത്.

വീടിന്റെ പിൻഭാഗത്തെ ഗ്രിൽസിന്റെ പൂട്ട്പൊട്ടിച്ച് അകത്ത് കയറി അടുക്കളയുടെ ഓടാമ്പൽ തകർത്താണ് അലമാരയിൽ സൂക്ഷിച്ച മൂന്ന് സ്വർണ്ണ വളകളും 2 മോതിരങ്ങളും പഴ്സിൽ സൂക്ഷിച്ച 5000 ത്തോളം രൂപയും കവർന്നത്. പരാതി കിട്ടിയതിനെ തുടർന്ന്‌ ധർമ്മടം പോലീസ് എത്തി. കണ്ണൂരിൽ നിന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും എത്തി തെളിവെടുത്തു തലശ്ശേരി എ. എസ്.പി. കെ.എസ്. ഷഹൻഷ, ധർമ്മടം എസ്.ഐ. ജെ.ഷജീവ്, അഡീഷണൽ എസ്.ഐ.ഹരിഷ് എന്നിവർ സ്ഥലത്തെത്തി.

Dharamdam Palayad house broken into and robbed;Gold, cash and a two-wheeler were stolen

Next TV

Related Stories
വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

Jul 13, 2025 11:46 AM

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

വില്ലൻ - ഹാസ്യവേഷങ്ങൾക്ക് പൂർണത നൽകിയ പ്രശസ്ത തെലുങ്ക് നടന്‍ കോട്ട ശ്രീനിവാസ റാവു...

Read More >>
കണ്ണൂർ നഗരത്തിൽ വീണ്ടും ഭീതി പരത്തി തെരുവ് നായ ; നിരവധി പേർക്ക് പരിക്കേറ്റു.

Jul 12, 2025 08:27 PM

കണ്ണൂർ നഗരത്തിൽ വീണ്ടും ഭീതി പരത്തി തെരുവ് നായ ; നിരവധി പേർക്ക് പരിക്കേറ്റു.

കണ്ണൂർ നഗരത്തിൽ വീണ്ടും ഭീതി പരത്തി തെരുവ് നായ ; നിരവധി പേർക്ക്...

Read More >>
വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

Jul 12, 2025 06:58 PM

വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ...

Read More >>
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത

Jul 12, 2025 02:32 PM

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴക്ക്...

Read More >>
പുനീത് സാഗർ അഭിയാൻ ; ബ്രണ്ണൻ കോളേജ് എൻസിസി വിദ്യാർത്ഥികൾ പേപ്പർ ബാഗുകൾ നിർമ്മിച്ചു

Jul 12, 2025 10:46 AM

പുനീത് സാഗർ അഭിയാൻ ; ബ്രണ്ണൻ കോളേജ് എൻസിസി വിദ്യാർത്ഥികൾ പേപ്പർ ബാഗുകൾ നിർമ്മിച്ചു

പുനീത് സാഗർ അഭിയാൻ ; ബ്രണ്ണൻ കോളേജ് എൻസിസി വിദ്യാർത്ഥികൾ പേപ്പർ ബാഗുകൾ...

Read More >>
തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ  നീന്തൽ പരിശീലനം സംഘടിപ്പിച്ചു

Jul 11, 2025 03:05 PM

തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ നീന്തൽ പരിശീലനം സംഘടിപ്പിച്ചു

തലശ്ശേരി കാവുംഭാഗം സൗത്ത് യു.പി സ്കൂളിൽ നീന്തൽ പരിശീലനം...

Read More >>
Top Stories

News Roundup

//Truevisionall