നാദാപുരം: വടകര പാർലമെൻ്റ് മണ്ഡലത്തിൽ നിന്ന് ചരിത്ര വിജയം നേടിയ ഷാഫി പറമ്പിൽ ഇരുപതിന് നാദാപുരം നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടത്താനിരുന്ന പര്യടന പരിപാടി മാറ്റിവെച്ചു.

20ന് കെപിസിസി പ്രത്യേക യോഗം വിളിച്ചു ചേർത്ത സാഹചര്യത്തിലാണ് പര്യടന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിയത്. പുതിയ തീയതിയും സമയക്രമവും പിന്നീട് അറിയിക്കുമെന്ന് യുഡിഎഫ് ഭാരവാഹികൾ പറഞ്ഞു
Nadhapuram Constituency tour postponed to Shafi Param